ഇന്ത്യ, റഷ്യ, ചൈന ഐക്യം പ്രശ്നമെന്ന് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ
ന്യൂയോർക്ക്: ഇന്ത്യ, റഷ്യ, ചൈന രാഷ്ട്രനേതാക്കളുടെ ഐക്യം അൽപം പ്രശ്നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്ക, യൂറോപ്പ്, യുക്രെയ്ൻ എന്നിവയോടൊപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്നും റഷ്യക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതികളായ വ്ലാദിമിർ പുട്ടിൻ, ഷി ജിൻപിങ് എന്നിവരു...