പെൻസിൽവാനിയയിൽ അഞ്ചാംപനി മരണം; 676 കേസുകൾ
വാഷിങ്ടൺ: പെൻസിൽവാനിയയിൽ അഞ്ചാംപനി (മീസിൽസ്) ബാധയെ തുടർന്നുള്ള മറ്റൊരു മരണം റിപ്പോർട്ട് ചെയ്തു. ജെഫേഴ്‌സൻ കൗണ്ടിയിൽ 40 വയസ്സുള്ള വാക്‌സീൻ സ്വീകരിച്ചിട്ടില്ലാത്ത യുവതിയാണ് ശനിയാഴ്ച രോഗബാധയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലം മരിച്ചതെന്ന് കൗണ്ടി കൊറോണർ ഗ്രെഗ് ഫർലോങ് അറിയിച്ചു.
'അഞ്ചാംപനി മൂലമുണ്ടായ സങ്കീർണതകളാണ് മരണകാരണം. മരിച്ചയാളുട...


