വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും മൂല്യംകുറഞ്ഞ നാണയമായ പെന്നി അഥവാ സെന്റ് അച്ചടിക്കുന്നത് നിയമം മൂലം നിര്‍ത്തലാക്കാന്‍ ഉഭയകക്ഷി നീക്കം.
പെന്നികള്‍ അച്ചടിക്കുന്നത് നിര്‍ത്തണമെന്ന് യുഎസ് ട്രഷറികളോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ്, അതിനായി ഉഭയകക്ഷി നിയമനിര്‍മ്മാണം അവതരിപ്പിക്കാന്‍ നീക്കമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസ് മിന്റ് പെന്നികള്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തണമെന്നും എല്ലാ പണമിടപാടുകളും അടുത്തുള്ള അഞ്ച് സെന്റില്‍ കൂടുതലോ കുറവോ ആക്കണമെന്നും ആവശ്യപ്പെടുന്ന കോമണ്‍ സെന്റ്‌സ് ആക്ട് മിഷിഗണ്‍ റിപ്പബ്ലിക് പ്രതിനിധി ലിസ മക്‌ക്ലെയിനും കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റ് പ്രതിനിധി റോബര്‍ട്ട് ഗാര്‍സിയയും ചേര്‍ന്നാണ് സഹസ്‌പോണ്‍സര്‍ ചെയ്യുന്നത്.
'ഈ ബില്ല് വിവാദപരമല്ലെന്നും സാമാന്യബുദ്ധിയോടെ ഉള്ളതാണെന്നും ആവശ്യമുള്ളതു തന്നെയാണെന്നും മക്‌ക്ലെയ്ന്‍ സ്‌പെക്ട്രം ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റിന്റെ ഏറ്റവും ശക്തമായ വിമര്‍ശകരില്‍ ഒരാളാണ് ഗഗാര്‍സിയയെങ്കിലും, സെന്റ് ഒഴിവാക്കുന്നതാണ് സാമാന്യബുദ്ധിയെന്ന് അദ്ദേഹം പറയുന്നു.
'സെന്റില്‍ നിന്നും യുഎസ് പെന്നിയില്‍ നിന്നും മാറുന്നതിനെക്കുറിച്ച് വളരെക്കാലമായി സംസാരിച്ചുവരുകയാണ്ന്നും ഗാര്‍സിയ സ്‌പെക്ട്രം ന്യൂസിനോട് പറഞ്ഞു. 'വാസ്തവത്തില്‍ ഒരു പെന്നി ഉത്പാദിപ്പിക്കുന്നതിന് അതിന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കൂടുതല്‍ ചെലവുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ പെന്നിയും ഉത്പാദിപ്പിക്കാന്‍ സര്‍ക്കാരിന് 3.69 സെന്റ് ചെലവാകും എന്നാണ് 2024ല്‍ യുഎസ് മിന്റ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മിന്റ് 3.2 ബില്യണ്‍ പെന്നികള്‍ ഉത്പാദിപ്പിച്ചു, ഇതിലൂടെ 85 മില്യണ്‍ ഡോളറിലധികം നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. പെന്നി ഉത്പാദനം നിര്‍ത്തുന്നത് അമേരിക്കന്‍ നികുതിദായകരുടെ പണം ലാഭിക്കുന്നതിന് കാരണമാകുമെന്ന് മക്ലെയിന്‍ പറയുന്നു.
'നമുക്ക് കഴിയുന്ന സമ്പാദ്യത്തിനുള്ള എല്ലാ അവസരങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ ഇത് ഒരുതരം എളുപ്പമുള്ള ഒന്നായിരുന്നു, ഇതിന് ഉഭയകക്ഷി പിന്തുണയും ലഭിച്ചു. അതിനാല്‍ അതൊരു പോസിറ്റീവ് കാര്യമാണെന്ന് ഞാന്‍ കരുതുന്നു. സമ്പാദ്യം കണ്ടെത്താന്‍ കഴിയുന്നിടത്തെല്ലാം സമ്പാദ്യം കണ്ടെത്തണമെന്ന് അവര്‍ പറഞ്ഞു.
'വളരെക്കാലമായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മെന്റ് ചെയ്ത പെന്നികള്‍ നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ 2 സെന്റില്‍ കൂടുതല്‍ ചെലവു വരുത്തുന്നുണ്ടെന്ന് ഈ വര്‍ഷം ആദ്യം, പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
'ഇത് വളരെ പാഴ് പണിയായി മാറിയിരിക്കുകയാണ്. പുതിയ പെന്നികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ എന്റെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു പൈസ പോലും, നമ്മുടെ മഹത്തായ രാജ്യത്തിന്റെ ബജറ്റില്‍ നിന്ന് പാഴാകരുതെന്ന് ട്രംപ് പോസ്റ്റില്‍ കുറിച്ചു.
ഏകപക്ഷീയമായി ഒരു നാണയം ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താന്‍ പ്രസിഡന്റിന് കമ്മട്ടത്തോട് ഉത്തരവിടാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1, സെക്ഷന്‍ 8 കോണ്‍ഗ്രസിനെ 'പണം നാണയമാക്കാന്‍' അധികാരപ്പെടുത്തുന്നു, കൂടാതെ 1792 ലെ കോയിനേജ് ആക്റ്റ് കമ്മട്ടത്തെ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും എന്ത് ഉത്പാദിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ചില നിയമ പണ്ഡിതന്മാര്‍ പ്രസിഡന്റിന് ആ അധികാരമുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്, കാരണം ട്രഷറി സെക്രട്ടറിക്ക് 'യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സെക്രട്ടറി തീരുമാനിക്കുന്ന അളവില്‍' നാണയങ്ങള്‍ അച്ചടിക്കാനും പുറത്തിറക്കാനും നിയമം അധികാരം നല്‍കുന്നു.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ തീരുമാനമെടുക്കണമോ വേണ്ടയോ എന്നത് പരിഗണിക്കാതെ തന്നെ, ബില്‍ ഒറ്റക്കെട്ടായി പാസാക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഗാര്‍സിയ പറയുന്നു.
'ആ ലക്ഷ്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്ന ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ എന്ന് ഞാന്‍ കരുതുന്നു,' ഗാര്‍സിയ പറഞ്ഞു, പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ബില്‍ ഇതിനകം തന്നെ പ്രവര്‍ത്തനത്തിലാണെന്ന് ഗാര്‍സിയ പറഞ്ഞു, ചെയര്‍വുമണിന്റെ ഓഫീസ് ഈ വിഷയത്തില്‍ വൈറ്റ് ഹൗസുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മക്ലെയിനിന്റെ വക്താവ് പറഞ്ഞു.
സെനറ്റിലും ബില്ലിന് ഉഭയകക്ഷി പിന്തുണയുണ്ട്. സെനറ്റര്‍ സിന്തിയ ലുമ്മിസ്, ആര്‍വൈയോ, കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ്, ഡിഎന്‍.വൈ. എന്നിവരാണ് ഉപരിസഭയില്‍ ഈ നടപടിക്ക് നേതൃത്വം നല്‍കുന്നത്.
യു.എസ്. പെന്നികള്‍ അച്ചടിക്കുന്നത് തടയാന്‍ ഉഭയകക്ഷി നിയമ നിര്‍മാണത്തിന് കളമൊരുങ്ങി
