വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്ന സംഭവത്തെ തുടർന്ന്, നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്ക് തിരിച്ചടിയാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 'ഇത് യുദ്ധമാണ്, ഞങ്ങൾ യുദ്ധത്തിലാണെന്ന്' അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, F-15ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനവും A10 തണ്ടർബോൾട്ട് II 'വാർത്തോഗ്' വിമാനവുമാണ് ഇറാനിൽ തകർന്നത്്. മൂന്നു സൈനികരിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ ഇപ്പോഴും കാണാനില്ലെന്നാണ് റിപ്പോർട്ട്. കാണാതായ സൈനികനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിൽ തകർന്നത്. ഇതോടെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു.
ഇതിനിടെ, ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബക്കർ ഖാലിബാഫ് അമേരിക്കയെ പരിഹസിച്ചു. 'ഇറാനെ കീഴടക്കുമെന്ന അവകാശവാദത്തിൽ നിന്ന് ഇപ്പോൾ പൈലറ്റുകളെ രക്ഷപ്പെടുത്തുന്നതിലേക്കാണ് അമേരിക്കയുടെ ശ്രമം ചുരുങ്ങിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, മുൻ വിദേശകാര്യ മന്ത്രി ങീവമാാമറ ഖമ്മറ ദമൃശള ചർച്ചകൾക്ക് വഴി തുറക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഉൾപ്പെടെയുള്ള ധാരണകൾക്ക് പകരമായി ഉപരോധങ്ങൾ ഒഴിവാക്കാമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
ഇറാൻ സമാധാന കരാറിന് തയ്യാറാകണമെന്നും അല്ലാത്തപക്ഷം സൈനിക സമ്മർദ്ദം തുടരുമെന്നും ട്രംപ് ആവർത്തിച്ചു. ഇതേസമയം, മിഡിൽ ഈസ്റ്റിലേക്ക് അധിക സൈനികരെ വിന്യസിച്ചുകൊണ്ട് അമേരിക്ക എല്ലാ സാധ്യതകളും തുറന്നുവെക്കുകയാണ്.
'ഇത് യുദ്ധമാണ് ' : ഇറാൻ യുഎസ് വിമാനങ്ങൾ വീഴ്ത്തിയത് ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
