മ​ര​ണ​ത്തെ ഭ​യ​മി​ല്ല, വി​മാ​നം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം; ഫ്ലൈ​ദു​ബാ​യ് സ​ഹ​പൈ​ല​റ്റി​ന്‍റെ മൊ​ഴി പു​റ​ത്ത്; സഹപൈലറ്റിനെ പ്രശംസിച്ച് അൽഖെയ്ദയും രം​ഗത്ത്

മ​ര​ണ​ത്തെ ഭ​യ​മി​ല്ല, വി​മാ​നം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം; ഫ്ലൈ​ദു​ബാ​യ് സ​ഹ​പൈ​ല​റ്റി​ന്‍റെ മൊ​ഴി പു​റ​ത്ത്; സഹപൈലറ്റിനെ പ്രശംസിച്ച് അൽഖെയ്ദയും രം​ഗത്ത്


ദു​ബാ​യ്: ഫ്ലൈ​ദു​ബാ​യ് അ​ട്ടി​മ​റി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ഹ​പൈ​ല​റ്റും ഒ​മാ​ൻ പൗ​ര​നു​മാ​യ ഹ​മാം അ​ൽ ഹ​മ്മാ​മി​യു​ടെ മൊ​ഴി പു​റ​ത്ത്. ​വി​മാ​നം ത​ക​ർ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​തെ​ന്നും മ​ര​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും ഹ​മ്മാ​മി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളിൽ പറയുന്നു. തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് മുൻപ് വിമാനം പറത്തുന്നതിൽനിന്ന് മാറ്റിനിർത്തിയിരുന്ന ഇയാൾക്ക് എങ്ങനെ വീണ്ടും കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചുവെന്നതിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.

തീവ്രവാദ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ എയർ ഇയാളെ വിമാനം പറത്തുന്നതിൽനിന്ന് മുൻപ് വിലക്കുകയും ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കി ഓഫീസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഒമാൻ എയർ വിട്ട ഇയാൾ യു.എ.ഇയിലെത്തി 2026 ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈ ദുബായ്ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇയാളുടെ സുരക്ഷാ പരിശോധനകൾക്കായി മറ്റു രാജ്യങ്ങളിൽനിന്ന് യാതൊരു അഭ്യർത്ഥനയും ലഭിച്ചിരുന്നില്ലെന്ന് ഒമാനും വ്യക്തമാക്കിയിട്ടുണ്ട്.

വി​മാ​നം ബു​ധ​നാ​ഴ്‌​ച സൗ​ദി അ​റേ​ബ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്‌​ത​തി​ന് പി​ന്നാ​ലെ സൗ​ദി അ​ധി​കൃ​ത​രും ഇ​യാ​ളെ ചോ​ദ്യം ചെ​യ്‌​തി​രു​ന്നു. തീ​വ്ര മ​ത​നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ ഒ​മാ​ൻ അ​ധി​കൃ​ത​ർ ഇ​യാ​ൾ​ക്കു വി​മാ​നം പ​റ​ത്തു​ന്ന​തി​നു നേ​ര​ത്തേ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ തീ​വ്ര നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹ​മ്മാ​മി​യു​ടെ പി​താ​വ് ഒ​മാ​ൻ സ്വ​ദേ​ശി​യാ​ണ്. മാ​താ​വ് സി​റി​യ​ൻ പൗ​ര​യും. ദു​ബാ​യി​ലാ​യി​രു​ന്നു താ​മ​സം. ഇ​യാ​ൾ എ​ങ്ങ​നെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ. സി​റി​യ​ൻ ബ​ന്ധം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ആ​ഭ്യ​ന്ത​ര​യു​ദ്ധം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ൾ കു​റ​ച്ചു​കാ​ലം സി​റി​യ​യി​ൽ ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

നി​ല​വി​ൽ അ​ബു​ദാ​ബി​യി​ലു​ള്ള പ്ര​തി​യെ യു​എ​ഇ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​സ്രാ​യേ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​ശ​ക്തി​ക​ളു​ടെ പ്രേ​ര​ണ​യു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അതേസമയം, ഒമാനി സഹപൈലറ്റിന്റെ നടപടികളെ പ്രശംസിച്ച് അൽ-ഖ്വയ്ദയുടെ യെമൻ കേന്ദ്രീകൃത വിഭാഗമായ AQAP രം​ഗത്തെത്തി. തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ 'അൽ-ബയാനി'ലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ അമേരിക്കൻ, ഇസ്രായേലി വിമാനങ്ങൾക്കുനേരെ സമാനമായ ആക്രമണങ്ങൾ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

'സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും ഇടയിൽ' എന്ന തലക്കെട്ടിലുള്ള ഈ മുഖപ്രസംഗത്തിൽ, 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെയും, ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനം FZ 1073-ന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. "യുദ്ധം അവസാനിച്ചിട്ടില്ല; സിയോണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്ന വിവിധ അവിശ്വാസി പക്ഷങ്ങളിലെ സേനാംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ഇപ്പോഴും ആകാശത്ത് സഞ്ചരിക്കുന്നുണ്ട്. സെപ്റ്റംബർ 11-ലും സെപ്റ്റംബർ 30-ലും തെളിയിക്കപ്പെട്ടതുപോലെ, അവ ആക്രമണങ്ങൾക്ക് വിധേയമാകാവുന്ന അവസ്ഥയിലാണ്," അറബി ഭാഷയിൽ എഴുതിയ ആ ലേഖനത്തിൽ പറയുന്നു.

വിമാനം റാഞ്ചാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കിൽ മേഖലയിലെ ശക്തിസന്തുലിതാവസ്ഥയിൽ മാറ്റം വരുമായിരുന്നുവെന്നും ലേഖനം അഭിപ്രായപ്പെടുന്നു. അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ മുസ്ലീംങ്ങളല്ലാത്തവർക്കും കഴിയുമെന്നും, അത്തരം ആക്രമണങ്ങൾ മുസ്ലീംങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉപകരിക്കുമെന്നും 'അൽ-ബയാൻ' കൂട്ടിച്ചേർത്തു."അമേരിക്കയുടെയും സിയോണിസ്റ്റുകളുടെയും ശത്രുക്കൾ ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ദൈവത്തിലോ പരലോകത്തോ വിശ്വസിക്കാത്ത ഒരാൾ നടത്തുന്ന ആക്രമണം പോലും ആത്യന്തികമായി ഇസ്‌ലാമിന്റെ താൽപ്പര്യങ്ങളെ സഹായിക്കുന്നതാകാം," ലേഖനത്തിൽ പറയുന്നു.