യു എസ്- ഇറാന്‍ ചര്‍ച്ച വെള്ളിയാഴ്ച മസ്‌ക്കത്തില്‍

യു എസ്- ഇറാന്‍ ചര്‍ച്ച വെള്ളിയാഴ്ച മസ്‌ക്കത്തില്‍


ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഛിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ ആണവകേന്ദ്രം നിര്‍മിക്കാനുള്ള ഇറാന്റെ പദ്ധതി തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഒഴിച്ചുനിര്‍ത്തിയുള്ള ഇറാന്‍ ചര്‍ച്ച വിജയിക്കില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

ഇസ്താംബൂളില്‍ നിന്ന് വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം യു എസ് അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് മസ്‌കത്തില്‍ ഇറാന്‍- യു എസ് ആണവ ചര്‍ച്ച നടക്കുന്നത്. 

ഇറാന് പറയാനുള്ളത് കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ഒന്‍പത് മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഗള്‍ഫ് മേഖലയിലെ വന്‍ സൈനിക സന്നാഹങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍ണായക ചര്‍ച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം തുറക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും ഇതിനെതിരെ പോര്‍വിമാനങ്ങള്‍ അയച്ച് ബോംബ് വര്‍ഷിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.