യു എസ് നാവിക സേന കപ്പലുകളെ വഴി തിരിച്ചു വിടുന്ന വീഡിയോ പുറത്തുവിട്ടു

യു എസ് നാവിക സേന കപ്പലുകളെ വഴി തിരിച്ചു വിടുന്ന വീഡിയോ പുറത്തുവിട്ടു


വാഷിംഗ്ണ്‍: ഇറാന്‍ തുറമുഖങ്ങളില്‍ അമേരിക്കന്‍ നാവികസേന ഉപരോധം നടപ്പാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ നാവികസേന പുറത്തുവിട്ടു. കപ്പലുകളെ യു എസ് സേന വഴിതിരിച്ചു വിടുന്നതാണ് വീഡിയോയിലുള്ളത്.

അടുത്ത തുറമുഖം വരെ കപ്പലിനെ നാവികസേന അനുഗമിക്കുമെന്ന് നാവികന്‍ കപ്പല്‍ ജീവനക്കാരെ അറിയിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നതിന് 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരേയും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഉപരോധം കര്‍ശനമായതോടെ 14 കപ്പലുകള്‍ തിരികെ പോയാതായാണ് വിവരം.