കറാച്ചി യുഎസ് കോൺസുലേറ്റിന് മുന്നിൽ സംഘർഷം; വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു

കറാച്ചി യുഎസ് കോൺസുലേറ്റിന് മുന്നിൽ സംഘർഷം; വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു


കറാച്ചി: പാകിസ്താനിലെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. കോൺസുലേറ്റിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയുന്നതിനിടെ യുഎസ് മറൈൻ സൈനികർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

വാരാന്ത്യത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ ചിലർ ഹിസ്ബുള്ള പതാകകൾ കൈവശം വച്ചിരുന്നതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോൺസുലേറ്റിന്റെ പ്രധാന കവാടം തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷാ ചുമതലയിലുള്ള മറൈൻ സൈനികർ പരിശീലനാനുസൃതമായി വെടിവെച്ചതാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സംയുക്ത സൈനിക നടപടിക്കുശേഷമാണ് പ്രതിഷേധം ശക്തമായത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.