പ്രാദേശിക ആക്രമണങ്ങള്‍ തടയാന്‍ അമേരിക്ക ഇറാനുമായി പരോക്ഷ ചര്‍ച്ച നടത്തി;ഇസ്രായേലിനെതിരെ ഇറാന്റെ ആണവായുധ ഭീഷണി

പ്രാദേശിക ആക്രമണങ്ങള്‍ തടയാന്‍ അമേരിക്ക ഇറാനുമായി പരോക്ഷ ചര്‍ച്ച നടത്തി;ഇസ്രായേലിനെതിരെ ഇറാന്റെ ആണവായുധ ഭീഷണി


വാഷിംഗ്ടണ്‍/ ടെഹ്‌റാന്‍: പ്രാദേശിക ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയും ഇറാനും ഈ ആഴ്ച ഒമാനില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്.
രണ്ട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരും അവരുടെ ഇറാനിയന്‍ എതിരാളികളും തമ്മിലാണ് ചര്‍ച്ച നടന്നത്.

ജനുവരി മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ മിഡില്‍ ഈസ്റ്റ് ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുര്‍ക്കിനെയും ആക്ടിംഗ് യുഎസ് അംബാസഡര്‍ അബ്രാം പാലിയെയും ഇറാനിലേക്ക് അയച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏപ്രില്‍ 13 ന് ഇസ്രായേലിനെതിരായ ഇറാന്റെ അഭൂതപൂര്‍വമായ ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു.

മക്ഗുര്‍ക്കും പാലിയും ചൊവ്വാഴ്ച (മെയ് 14) പരോക്ഷ ചര്‍ച്ചകള്‍ക്കായി ഒമാനി മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആരാണ് ഇറാനിയന്‍ പക്ഷത്തെ പ്രതിനിധീകരിച്ചതെന്ന് ഇതുവരെ വ്യക്തമല്ല.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഇറാനും അതിന്റെ പ്രതിനിധികളും ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും യുഎസ് ആശങ്ക പ്രകടിപ്പിച്ചു.  

ആവശ്യമുള്ളപ്പോഴെല്ലാം ബൈഡന്‍ ഭരണകൂടം ഇറാനുമായി അവരുടേതായ രീതിയില്‍ ആശയവിനിമയം നടത്തുമെന്ന് ഈ ആഴ്ച ആദ്യം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞിരുന്നു.

'പരീക്ഷിക്കാവുന്ന ആണവ ഉപകരണം നിര്‍മ്മിക്കാന്‍ ആവശ്യമായ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ നിലവില്‍ ഏറ്റെടുക്കുന്നില്ലെന്നാണ് നിലില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ ഒന്നിന് ഐആര്‍ജിസിയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഡമാസ്‌കസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ ശനിയാഴ്ച (ഏപ്രില്‍ 13) ഇസ്രായേലിലേക്ക് ഡ്രോണ്‍ സാല്‍വോ വിക്ഷേപിച്ചു.

ഇസ്രയേലിന് ഇറാന്റെ ആണവ ബോംബ് ഭീഷണി

ഗാസയിലെ യുദ്ധത്തില്‍ നിന്ന് ഉടലെടുത്ത പശ്ചിമേഷ്യയിലെ പ്രക്ഷുബ്ധതയ്ക്കിടയില്‍ ഇസ്രായേല്‍ ഇറാന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെങ്കില്‍ ടെഹ്‌റാന്‍ ആണവ സിദ്ധാന്തത്തില്‍ മാറ്റം വരുത്തുമെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ അവകാശവാദം ഈ മേഖലയില്‍ ആണവയുദ്ധത്തെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ക്ക് കാരണമായി.

ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ പദ്ധതിയില്ല എന്നതാണ് ഇറാന്റെ പൊതു നിലപാട്. എന്നാല്‍ ടെഹ്‌റാന്‍ ഒരു ആണവ ബോംബ് നേടാന്‍ ഉദ്ദേശിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെക്കാലമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ പരമോന്നത നേതാവ് അയതുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവായ കമല്‍ ഖരാസി ഈ ആഴ്ച ആദ്യം ഇസ്രായേലിന് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട്, ടെഹ്‌റാന്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആണവ സിദ്ധാന്തത്തില്‍ മാറ്റം വരുത്തുമെന്ന് സൂചിപ്പിച്ചു.

'ആണവ ബോംബ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് തീരുമാനമില്ല, പക്ഷേ ഇറാന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടെങ്കില്‍, ഞങ്ങളുടെ സൈനിക സിദ്ധാന്തം മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമില്ല'-ഇറാനിലെ സ്റ്റുഡന്റ് ന്യൂസ് നെറ്റ്വര്‍ക്കിനോട് ഖറാസി പറഞ്ഞു.

'ഇസ്രായേല്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാന്റെ ആണവ സിദ്ധാന്തങ്ങളും നയങ്ങളും പരിഷ്‌കരിക്കാനും മുന്‍ പ്രഖ്യാപന പരിഗണനകളില്‍ നിന്ന് വ്യതിചലിപ്പിക്കാനും കഴിയുമെന്ന് അടുത്തിടെ സൈനിക ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികമായി ആണവ ബോംബ് നിര്‍മ്മിക്കാന്‍ ഇറാന് കഴിവുണ്ടെന്ന് 2022 ല്‍ ഖറാസി അവകാശപ്പെട്ടിരുന്നുവെങ്കിലും അത് നിര്‍മ്മിക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പരമോന്നത നേതാവ് ഖമേനി 2000 കളുടെ തുടക്കത്തില്‍ ഒരു ഫത്വയില്‍(ഇസ്ലാമിക ശാസനം) ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് നിരോധിച്ചിരുന്നു.

സയണിസ്റ്റ് ഭരണകൂടം(ഇസ്രായേല്‍) നമ്മുടെ ആണവ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍, നമ്മുടെ പ്രതിരോധം മാറും എന്ന് ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ ഏറ്റവും പുതിയ അഭിപ്രായത്തില്‍ ഖറാസി പറഞ്ഞു,