വാഷിഗ്ടൺ/കീവ്: ഇറാൻ ഉപയോഗിക്കുന്ന ഷാഹിദ് ആക്രമണ ഡ്രോണുകൾ വീഴ്ത്താൻ ഉക്രൈൻ നിർമ്മിച്ച ഇന്റർസെപ്റ്റർ ഡ്രോണുകൾ വാങ്ങുന്നതിനായി അമേരിക്കയും ഗൾഫ് അറബ് രാജ്യങ്ങളും ഉക്രൈനുമായി ചർച്ച നടത്തുന്നു. ഉക്രൈൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ വാർത്താ ശൃംഖലയായ എബി.സി ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
ഇറാൻ നിർമ്മിച്ച ഏകദിശ ആക്രമണ ഡ്രോണുകളായ ഷാഹിദ് ഡ്രോണുകൾ വീഴ്ത്തുന്നതിൽ കുറഞ്ഞ ചെലവിലും ഫലപ്രദവുമായ ആയുധങ്ങളാണ് ഉക്രൈൻ വികസിപ്പിച്ച ഇന്റർസെപ്റ്റർ ഡ്രോണുകൾ. മധ്യപൂർവ്വേഷ്യയിലെ യുദ്ധത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഇത്തരം ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചതായാണ് റിപ്പോർട്ട്.
യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറു അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
മധ്യപൂർവ്വേഷ്യയിൽ ഷാഹിദ് ഡ്രോണുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള സഹായം അമേരിക്ക ആവശ്യപ്പെട്ടതായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ സംവിധാനങ്ങൾ നൽകാനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ഉക്രൈൻ വിദഗ്ധരുടെ സാന്നിധ്യം ഉറപ്പാക്കാനും നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും സഹായിക്കുന്ന പങ്കാളികൾക്ക് ഉക്രൈൻ പിന്തുണ നൽകും,' എന്നും സെലൻസ്‌കി പറഞ്ഞു.
അമേരിക്കയ്ക്ക് മതിയായ ആയുധ ശേഖരമുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും വിലകുറഞ്ഞ ഡ്രോണുകളെ തകർക്കാൻ അത്യധികം ചെലവുള്ള മിസൈലുകൾ ഉപയോഗിക്കുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഗൾഫ് മേഖലയിലെ എല്ലാ സർക്കാരുകളും ഉക്രൈനുമായി നേരിട്ടോ അമേരിക്കയിലൂടെമോ ബന്ധപ്പെട്ടു ഇന്റർസെപ്റ്റർ ഡ്രോണുകൾ വാങ്ങാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ഉക്രൈൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാന്റെ ഷാഹിദ് ഡ്രോണുകൾ സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനെ തുടർന്ന് മധ്യപൂർവ്വേഷ്യയിലെ രാജ്യങ്ങൾ ഉക്രൈനിന്റെ സാങ്കേതിക പരിജ്ഞാനം തേടുകയാണെന്ന് സെലൻസ്‌കി സൂചിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിനകം ഇത്തരമൊരു അഭ്യർത്ഥന ഉക്രൈനോട് നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇന്റർസെ്ര്രപർ ഡ്രോണുകളുടെ വിതരണം സംബന്ധിച്ച വ്യവസ്ഥകൾ, എണ്ണം, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഉക്രൈൻ നേതാക്കൾ മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ വൃത്തങ്ങൾ അറിയിച്ചു. ഈ ഡ്രോണുകൾ റഡാർ സംവിധാനങ്ങളുമായി സംയോജിപ്പിക്കേണ്ടതായതിനാൽ അതിന് ചില സമയം വേണ്ടിവരുമെന്നും അവർ പറഞ്ഞു.
ഇറാന്റെ ഷാഹിദ് ഡ്രോണുകളേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന ഉക്രൈൻ ഇന്റർസെ്ര്രപർ ഡ്രോണുകൾ ക്യാമറകളും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് ലക്ഷ്യം കണ്ടെത്തുകയും പിന്തുടരുകയും ചെയ്യുന്നു. പിന്നീട് 'ഫസ്റ്റ് പേഴ്‌സൺ വ്യൂ' സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന പൈലറ്റുകൾ ഡ്രോണുകളെ നേരിട്ട് ഇടിച്ച് തകർക്കുന്നതാണ് പ്രവർത്തനരീതി.
ഇറാന്റെ ഡ്രോണുകൾ വീഴ്ത്താൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ നിർമ്മിത പാട്രിയറ്റ് മിസൈലുകൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും സെലൻസ്‌കി പരാമർശിച്ചു. ഒരു പാട്രിയറ്റ് മിസൈലിന്റെ വില കോടികൾ വരുമ്പോൾ ഉക്രൈൻ ഇന്റർസെ്ര്രപർ ഡ്രോണുകളുടെ വില ഏതാനും ആയിരം ഡോളർ മാത്രമാണ്. ഒരു ഷാഹിദ് ഡ്രോണിന്റെ വില ഏകദേശം മുപ്പതിനായിരം ഡോളർ എന്നാണ് കണക്കാക്കുന്നത്.
റഷ്യ ഉക്രൈനിലെ നഗരങ്ങളെയും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാനിയൻ മാതൃകയിലെ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇന്റർസെ്ര്രപർ ഡ്രോണുകളുടെ വികസനം ഉക്രൈൻ വേഗത്തിലാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ വാഷിങ്ടണിലെ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം സെലൻസ്‌കി പങ്കെടുത്തിരുന്നു. അന്ന് ഉക്രൈൻ തന്റെ ഡ്രോണുകൾ അമേരിക്കയ്ക്ക് വിൽക്കാമെന്ന സാധ്യത ട്രംപ് സൂചിപ്പിക്കുകയും ഉക്രൈൻ നിർമ്മിക്കുന്ന ഡ്രോണുകളുടെ ഗുണനിലവാരം വളരെ നല്ലതാണെന്ന് അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു.
ഇറാന്റെ ഡ്രോൺ ആക്രമണം തടയാൻ ഉക്രൈൻ ഇന്റർസെപ്റ്റർ ഡ്രോണുകൾ വാങ്ങാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും ചർച്ചയിൽ
