യുക്രൈന്‍ യുദ്ധംഃ ഖര്‍കിവിലെ രണ്ട് നഗരങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യന്‍ ഷെല്ലാക്രമണം

യുക്രൈന്‍ യുദ്ധംഃ ഖര്‍കിവിലെ രണ്ട് നഗരങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യന്‍ ഷെല്ലാക്രമണം


കീവ്: വടക്കുകിഴക്കന്‍ മേഖലയിലെ ഖാര്‍കിവിലെ രണ്ട് നഗരങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യന്‍ ഷെല്ലാക്രമണം നടത്തിതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. 13 വയസ്സുള്ള പെണ്‍കുട്ടിയും 16 വയസ്സുള്ള പുരുഷനും എട്ട് വയസ്സുള്ള ആണ്‍ കുട്ടിയും ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. റീജിയണല്‍ തലസ്ഥാനമായ ഖാര്‍കിവിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തെ യുദ്ധക്കുറ്റമായി പരിഗണിച്ച് ഉക്രേനിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വടക്കുകിഴക്ക് 70 കിലോമീറ്റര്‍ അകലെയുള്ള വോവ്ചാന്‍സ്‌കില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 60 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

2022 ഫെബ്രുവരി അവസാനത്തോടെ യുദ്ധം ആരംഭിച്ചതുമുതല്‍, മനഃപൂര്‍വ്വം സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണങ്ങള്‍ റഷ്യ നിഷേധിക്കുന്നുണ്ടെങ്കിലും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു.

യുക്രേനിയന്‍ സൈന്യം  പ്രത്യേകിച്ച് ഖാര്‍കിവ് മേഖലയില്‍ ഇപ്പോഴും ഉറച്ച നിലയിലാണെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി തന്റെ രാത്രികാല വീഡിയോ പ്രസംഗത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് മേല്‍പ്പറഞ്ഞ സംഭവവികാസങ്ങള്‍ ഉണ്ടായത്. 'അധിനിവേശക്കാരന് (റഷ്യ) അതിന്റെ കാലാള്‍പ്പടയും ഉപകരണങ്ങളും നഷ്ടപ്പെടുന്നു, 2022 ലെ പോലെ, നമ്മുടെ ഭൂമിയില്‍ പെട്ടെന്നുള്ള മുന്നേറ്റത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഒരു വ്യക്തമായ നഷ്ടം അവര്‍ക്കു സംഭവിച്ചുവെന്നും പ്രസിഡന്റ് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.