പാകിസ്താനെതിരെ പ്രതികാര ആക്രമണം ആരംഭിച്ചതായി താലിബാന്‍ സൈനിക വക്താവ്

പാകിസ്താനെതിരെ പ്രതികാര ആക്രമണം ആരംഭിച്ചതായി താലിബാന്‍ സൈനിക വക്താവ്


കാബൂള്‍: അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയിലുടനീളം പാകിസ്ഥാന്‍ സൈനിക നിലയങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.

പാകിസ്താന്റെ അടുത്തകാലത്തെ വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ സൈനിക വൃത്തങ്ങളില്‍ നിന്നും തുടര്‍ച്ചയായ പ്രകോപനവും നിയമ ലംഘനങ്ങള്‍ക്കും മറുപടിയായി ഡ്യൂറന്‍ഡ് രേഖയിലുടനീളം പാകിസ്താന്‍ സൈനിക നിലയങ്ങളും ഇന്‍സ്റ്റലേഷനുകളും ലക്ഷ്യമാക്കി വ്യാപകമായ ആക്രമണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് മുജാഹിദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയായ ഡ്യൂറന്‍ഡ് രേഖ പ്രദേശം കഴിഞ്ഞ കുറച്ചുകാലമായി സംഘര്‍ഷഭൂമിയായി തുടരുകയാണ്. ഇരു രാജ്യങ്ങളുടെയും സൈനിക നീക്കങ്ങള്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ശക്തിപ്പെടുത്തുന്നുവെന്നാണ് വിലയിരുത്തല്‍.