ബേണ്‍: പുതുവത്സര ദിനത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ മരിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌കീ റിസോര്‍ട്ട് ബാറിന്റെ ഉടമയെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ക്രാന്‍സ്-മോണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷന്‍ ബാറിന്റെ മാനേജറും ഉടമയുമായ ജാക്ക് മൊറെട്ടിയെയാണ് സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2026-നെ വരവേല്‍ക്കുന്നതിനായി സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് ബാറില്‍ വന്‍തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 100-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
2026-നെ വരവേല്‍ക്കുന്നതിനായി സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് ബാറില്‍ വന്‍തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 100-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നതടക്കമുള്
