ഹോര്‍മുസ് കടലിടുക്ക്; യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

ഹോര്‍മുസ് കടലിടുക്ക്; യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു


ജനീവ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. യു എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കടലിടുക്ക് തുറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ബഹ്‌റൈനാണ് പ്രമേയം അവതരിപ്പിച്ചത്. പതിനൊന്നു രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. പാക്കിസ്ഥാനും കൊളംബിയയും വിട്ടുനിന്നു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു.

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഉറപ്പാക്കുന്നതിനും സൈനിക നടപടിയുള്‍പ്പടെ തേടിക്കൊണ്ടായിരുന്നു പ്രമേയത്തില്‍ ആദ്യമുണ്ടായിരുന്ന നിര്‍ദേശം. പതിനഞ്ചംഗ സുരക്ഷാ കൗണ്‍സിലിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങളായ റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവര്‍ ബലപ്രയോഗം അംഗീകരിക്കുന്നതിനെതേരെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആക്രമണ നടപടിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാണ് പ്രമേയം വീണ്ടും കൊണ്ടുവന്നത്.