സിഖ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

സിഖ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു


ലണ്ടൻ: ബ്രിട്ടനിൽ സിഖ് യുവതിയെ വംശവെറിയോടെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ഓൾഡ്ബറിയിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഞായറാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സംഭവത്തെതുടർന്ന് പ്രാദേശിക സിഖ് സംഘടന പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എം.പിമാർ ഉൾപ്പെടെ സിഖ് സമൂഹത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. വംശീയ അധിക്ഷേപം നടത്തിയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി മൊഴി നൽകിയിരുന്നു.

കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.