ഓസ്‌കർ വേദിയിൽ 'സിന്നേഴ്‌സ്'-ന് ആദ്യ പുരസ്‌കാരം; ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ അപൂർവ സമനില

ഓസ്‌കർ വേദിയിൽ 'സിന്നേഴ്‌സ്'-ന് ആദ്യ പുരസ്‌കാരം; ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ അപൂർവ സമനില


ഹോളിവുഡിലെ ഏറ്റവും വലിയ പുരസ്‌കാരമായ അക്കാദമി അവാർഡുകളുടെ 98ാമത് ചടങ്ങിൽ സംവിധായകൻ റയാൽ കൂഗ്ലറിന്റെ ചിത്രം സിന്നേഴ്‌സ് ആദ്യ പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്.

അമേരിക്കൻ ഹാസ്യതാരം കൊനാൻ ഒ ബ്രിയാൻ ആണ് ഈ വർഷത്തെ ഓസ്‌കർ ചടങ്ങ് അവതരിപ്പിക്കുന്നത്.

 ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ അപൂർവ സമനില

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി സിങ്ങേഴ്‌സ് , ടു പീപ്പിൾ എക്‌സ്‌ചേഞ്ചിംഗ് സലൈവ എന്നീ ചിത്രങ്ങൾ സമനിലയിൽ വിജയിച്ചു. ഏകദേശം നൂറു വർഷം പഴക്കമുള്ള ഓസ്‌കർ ചരിത്രത്തിൽ ഇത് ആറാം തവണയാണ് ഈ വിഭാഗത്തിൽ സമനില പ്രഖ്യാപിക്കുന്നത്.

സഹനടൻ-സഹനടി പുരസ്‌കാരങ്ങൾ

വെപ്പൺസ്  എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കർ ആമി മഡിഡാൻ  നേടി.
മികച്ച സഹനടനായി സീൻ പെൻ തിരഞ്ഞെടുക്കപ്പെട്ടു. വൺ ബാറ്റിൽ ആഫ്റ്റർ അനതർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത് 

ആദ്യമായി 'ബെസ്റ്റ് കാസ്റ്റിംഗ്' പുരസ്‌കാരം

ഈ വർഷം ആദ്യമായി അവതരിപ്പിച്ച മികച്ച കാസ്റ്റിംഗ് വിഭാഗത്തിൽ കസാന്ദ്ര കുലുക്കുൻഡിസ്  ആണ് പുരസ്‌കാരം നേടിയത്. വൺ ബാറ്റിൽ ആഫ്റ്റർ അനതർ എന്ന ചിത്രത്തിലെ കാസ്റ്റിംഗിനാണ് ഈ നേട്ടം.

റെഡ് കാർപെറ്റിൽ താരങ്ങളുടെ മിനുക്ക്

റെഡ് കാർപെറ്റിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശം നേടിയ റോസ് ബേർണി കസ്റ്റം ചാനൽ വേഷത്തിൽ അരങ്ങിലെത്തി ശ്രദ്ധ നേടി. അതേസമയം കെപോപ് ഡെമൺ ഹണ്ടേഴ്‌സ്  എന്ന ചിത്രത്തിലെ താരങ്ങളും ഫാഷൻ സ്റ്റൈൽസിലൂടെ ശ്രദ്ധ പിടിച്ചുപറ്റി.

'സിന്നേഴ്‌സ്'ന് റെക്കോർഡ് നാമനിർദ്ദേശങ്ങൾ

വാമ്പയർ പശ്ചാത്തലത്തിലുള്ള സിന്നേഴ്‌സ് ഈ വർഷം ഏറ്റവും കൂടുതൽ (16) നാമനിർദ്ദേശങ്ങൾ നേടിയ ചിത്രമാണ്.

എന്നാൽ ശക്തമായ മത്സരം നൽകുന്നത്  ലിയോനാർഡോ ഡി കാപ്രിയോ പ്രധാന കഥാപാത്രമായി അഭിനയിച്ച വൺ ബാറ്റിൽ ആഫ്റ്റർ അനതർ  എന്ന ചിത്രമാണ്. ഈ ചിത്രം 13 നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്.