മോസ്‌കോ: ഇറാനിലെ നിലവിലെ സാഹചര്യം റഷ്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ വിഷയത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യു എ ഇ പ്രസിഡന്റ് ശേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പറഞ്ഞു. ക്രെംലിനില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടക്കത്തിലാണ് പുടിന്‍ ഈ പരാമര്‍ശം നടത്തിയത്. അടുത്തിടെ റഷ്യയുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേദിയായത് യു എ ഇ ആയിരുന്നു.
ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ടെഹ്‌റാനെതിരെ ബലം പ്രയോഗിക്കുന്ന ഏതൊരു നീക്കവും മേഖലയെ അരാകത്വത്തിയിലേക്കു നയിക്കുമെന്നും അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്‍ ആണവായുധ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയോ അല്ലെങ്കില്‍ അമേരിക്കന്‍ ആക്രമണം നേരിടേണ്ടി വരികയോ ചെയ്യുമെന്ന തരത്തില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് പെസ്‌കോവിന്റെ പ്രതികരണം.
