പ്രസിഡന്റ് സ്ഥാനാര്‍ഥി സാധ്യതകള്‍ തുറന്നുപറഞ്ഞ് റോ ഖന്ന

പ്രസിഡന്റ് സ്ഥാനാര്‍ഥി സാധ്യതകള്‍ തുറന്നുപറഞ്ഞ് റോ ഖന്ന


ന്യൂയോര്‍ക്ക്: 2028ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയെ കുറിച്ച് റോ ഖന്ന സൂചനകള്‍ നല്‍കി. ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ വാര്‍ഷിക കണ്‍വെന്‍ഷനിലാണ് ് ഷാര്‍പ്ടണുമായുള്ള സംഭാഷണത്തിനിടെ റോ ഖന്ന മനസ്സു തുറന്നത്.

ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് ഹൗസിന്റെ സ്പീക്കറാകുന്നത് ഉറപ്പാക്കുന്നതിലാണ് താന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കാലിഫോര്‍ണിയ ഡെമോക്രാറ്റ് പറഞ്ഞു. എങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ തന്നെ പരിഗണിക്കുന്നതിന് രണ്ട് കാര്യങ്ങളുണ്ടെന്നും ഖന്ന പറഞ്ഞു.

രാജ്യത്തിന്റെ ഓരോ ഭാഗത്തിനും ഭാവിയില്‍ സാമ്പത്തിക പങ്കാളിത്തം ഉണ്ടെന്ന് എങ്ങനെ ഉറപ്പാക്കാമെന്നതിന് തങ്ങള്‍ക്ക് വ്യക്തമായ റോഡ് മാപ്പുള്ളതും ഫ്രെഡറിക് ഡഗ്ലസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് 'നമ്മള്‍ ലോകത്തിന്റെ കൊളോണിയല്‍ മാതൃകയ്ക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടതുണ്ട്' എന്നതുമാണ് രണ്ടു കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് തുല്യതയുണ്ടോ, കറുത്ത വര്‍ഗ്ഗക്കാര്‍ നിര്‍മിത ബുദ്ധി വിപ്ലവത്തിന്റെ ഭാഗമാകുന്നുണ്ടോ, കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണവും ശിശു സംരക്ഷണവും ഉപയോഗിച്ച് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടോ തുടങ്ങി തനിക്ക് സമഗ്രമായ സാമ്പത്തിക ദര്‍ശനമുണ്ടെന്നും ജനങ്ങള്‍ക്ക് സാമ്പത്തിക ദര്‍ശനം ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്നു.

ഡഗ്ലാസ് ആദ്യം കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കക്കാര്‍ക്കുവേണ്ടി മാത്രം സംസാരിച്ചില്ലെന്നു പറഞ്ഞ ഖന്ന, ചൈനീസ് അമേരിക്കക്കാര്‍ക്കും ചൈനക്കാര്‍ക്കും അമേരിക്കയിലേക്ക് വരാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു. കാരണം അമേരിക്കയുടെ സ്വതന്ത്ര കാലഘട്ടത്തില്‍, മികച്ച പാരമ്പര്യങ്ങള്‍ നിലനില്‍ക്കുകയും ഏറ്റവും മോശമായത് ഉപേക്ഷിക്കപ്പെടുകയും അമേരിക്ക സംയുക്ത രാഷ്ട്രമായി, എല്ലാ രാഷ്ട്രങ്ങളുടെയും രാഷ്ട്രമായി, എല്ലാ പശ്ചാത്തലങ്ങളുമുള്ള ആളുകളുടെ രാഷ്ട്രമായി മാറുമെന്നും പറഞ്ഞു.

രാജ്യത്ത് യുവാക്കളുടെ ഊര്‍ജ്ജം കാണുന്നതായും  ബഹുവംശീയ അമേരിക്ക ലോകമെമ്പാടും ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഖന്ന തുടര്‍ന്നു. 'സമ്പദ്വ്യവസ്ഥയെ മനസ്സിലാക്കുന്നതിനും ഏകീകൃത ബഹുവംശീയ ജനാധിപത്യം കാണാന്‍ ആഗ്രഹിക്കുന്നതിനുമുള്ള ആഹ്വാനത്തില്‍, തനിക്ക് രാജ്യത്തിന് എന്തെങ്കിലും വാഗ്ദാനം ചെയ്യാനും വിനയത്തോടെ സംഭാവന നല്‍കാനും കഴിയുമെന്നും പറഞ്ഞു. 

2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിരവധി സാധ്യതയുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഒരാളാണ് ഖന്ന. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ പാര്‍ട്ടിയുടെ പ്രധാന സാധ്യതകളായി കാണുന്നുണ്ട്. 

മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റഹം ഇമ്മാനുവല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഡെമോക്രാറ്റുകള്‍ക്കായി '2026ന് ആറ്' പദ്ധതി അടുത്തിടെ അവതരിപ്പിച്ചു.