ലണ്ടന്‍ : ലോകപ്രശസ്ത വ്യവസായിയും വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകനുമായ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഭാര്യ ജോണ്‍ ടെംപില്‍മാന്‍ (80) അന്തരിച്ചു. 50 വര്‍ഷം നീണ്ട ദാമ്പത്യത്തിലെ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും പങ്കാളിയെ നഷ്ടപ്പെട്ട വേദനയില്‍ താന്‍ ഹൃദയം തകര്‍ന്ന നിലയില്‍ ആണെന്ന് ബ്രാന്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ കരുത്ത്, എന്റെ വഴികാട്ടി, എന്റെ ലോകം ' - അങ്ങനെത്തന്നെയായിരുന്നു ജോണിനെ വിശേഷിപ്പിച്ചത്.
1976ലാണ് ബ്രാന്‍സണ്‍ ജോണിനെ ആദ്യമായി കണ്ടത്. ലണ്ടനിലെ വെസ്റ്റ്‌ബോണ്‍ ഗ്രോവിലുള്ള ഒരു ബ്രിക് ബ്രാക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന അവളെ 'മറ്റൊരാളുമായി താരതമ്യം ചെയ്യാനാകാത്ത, സുന്ദരിയും സൗമ്യയും നേരുള്ളവളായ സ്‌കോടിഷ് പെണ്‍കുട്ടി ' എന്നായിരുന്നു പിന്നീട് അദ്ദേഹം ഓര്‍ത്തെടുത്തത്. 2015ലെ ഒരു ബ്ലോഗ് പോസ്റ്റില്‍ ബ്രാന്‍സണ്‍ തന്റെ ആ ആദ്യ കാഴ്ചയേയും പ്രണയത്തിന്റെ തുടക്കവുമായ നിമിഷത്തെയും കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
കുടുംബജീവിതത്തിന്റെ ശാന്തതയും സമാധാനവും നല്‍കുന്ന വ്യക്തിയായി ജോണ്‍ ബ്രാന്‍സണെക്കുറിച്ച് പലവട്ടം അദ്ദേഹം പറഞ്ഞിരുന്നു. ജൂലൈയില്‍ 80ാം പിറന്നാള്‍ ആഘോഷിച്ച ജോണിന് സമര്‍പ്പിച്ചുകൊണ്ടായിരുന്നു ബ്രാന്‍സന്റെ അവസാന പിറന്നാള്‍ സന്ദേശവും - 'ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും, നിശ്ശബ്ദവും സമാധാനപരവുമായ നിമിഷങ്ങളിലുമെല്ലാം കൂടെയുണ്ടായ അത്ഭുതകരമായ ഭാര്യ' നന്ദി.-ഇതായിരുന്നു സന്ദേശം.
ജോണ്‍ തന്റെ കുട്ടികള്‍ക്കും പുത്രിമാര്‍ക്കും ലഭിച്ച ഏറ്റവും മനോഹരമായ അമ്മയും മുത്തശ്ശിയും ആയിരുന്നുവെന്ന് ബ്രാന്‍സണ്‍ പറയുന്നു
വിര്‍ജിന്‍ സാമ്രാജ്യത്തിന്റെ പിന്നില്‍ നിന്നില്‍ നിന്നിരുന്ന ആ നിര്‍വ്യാജ ശക്തിക്ക് വിട. -അദ്ദേഹം കുറിച്ചു.
റിച്ചാര്‍ഡ് ബ്രാന്‍സന്റെ ജീവിതത്തിന്റെ നെടുംതൂണായ ജോണ്‍ ടെംപില്‍മാന്‍ അന്തരിച്ചു
