മോസ്‌കോ: റഷ്യയുടെ കൈവശമുള്ള യുക്രെയ്ന്‍ പ്രദേശത്തു നിന്നും അവരുടെ സേന പിന്മാറ്റം നടത്തിയാല്‍ കീവുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് വ്‌ളാഡിമിര്‍ പുടിന്‍. യുക്രെയ്‌നുമായുള്ള യുദ്ധം
അവസാനിപ്പിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 28 പോയിന്റ് സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവയൊണ് പുടിന്റെ പുതിയ നിലപാട് പുറത്തുവന്നത്.
തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ട് നല്‍കാന്‍ യുക്രെയ്ന്‍ തയ്യാറായില്ലെ്ങ്കില്‍ സൈനിക ശക്തിയിലൂടെ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.
കിര്‍ഗിസ്ഥാനിലെ സന്ദര്‍ശനത്തിനിടെയാണ് യുക്രെയിന്‍ സേന തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങളില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ യുദ്ധം നിര്‍ത്തുമെന്നും അല്ലെങ്കില്‍ സൈനിക മാര്‍ഗത്തില്‍ നേടിയെടുക്കുമെന്നും പുടിന്‍ പറഞ്ഞത്.
യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും യുക്രെയിനും തമ്മില്‍ ചര്‍ച്ച ചെയ്ത കരട് സമാധാനരേഖകള്‍ ഭാവിയിലുള്ള കരാറുകളുടെ അടിസ്ഥാനമാകാമെന്നും അല്ലെങ്കില്‍ റഷ്യ യുദ്ധം തുടരാനാണ് തീരുമാനമെന്നും പുടിന്‍ വ്യക്തമാക്കി.
(യുക്രെയിന്‍ സംഘര്‍ഷ പരിഹാരം അലാസ്‌ക സന്ദര്‍ശനത്തിന് മുന്‍പ് തന്നെ യു എസ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നതായും പിന്നാലെ 28 പോയിന്റ് ലിസ്റ്റ് രൂപപ്പെട്ടുവെന്നും അത് ചില ചാനലുകള്‍ വഴിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അത് പഠിക്കുകയും ജനീവയില്‍ യു എസ്- യുക്രെയിന്‍ ചര്‍ച്ചകള്‍ നടക്കുകയും 28 പോയിന്റുകള്‍ ഗ്രൂപ്പ് ചെയ്യണമെന്നും അവര്‍ തീരുമാനിച്ചുവെന്നും പുടിന്‍ പറഞ്ഞു.
അടിസ്ഥാനമായി ഉപയോഗിക്കാവുന്ന കാര്യങ്ങള്‍ പട്ടികയില്‍ ഉണ്ടെങ്കിലും അന്തിമരൂപം നിലവിലില്ലാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, റഷ്യയുടെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്‍ റഷ്യ ഡയറക്ടര്‍ ജെഫ്രി എഡ്മണ്ട്‌സ് ട്രംപ് നിര്‍ദ്ദേശിച്ച സമാധാന പദ്ധതിയിലെ ചില ഭാഗങ്ങള്‍ മോസ്‌കോ 'ഒട്ടും അംഗീകരിക്കില്ല' എന്നും റഷ്യയ്ക്ക് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ 'താത്പര്യമുണ്ട്' എന്നും വ്യക്തമാക്കി.
റഷ്യക്കാര്‍ അംഗീകരിക്കാത്ത ഭാഗങ്ങളും യുക്രെയ്ന്‍ അംഗീകരിക്കാത്ത ഭാഗങ്ങളും ഉണ്ട്. എന്നാല്‍ റഷ്യക്കാര്‍ക്ക് ചര്‍ച്ച നീണ്ടുനില്‍ക്കുക തന്നെ അനുകൂലമാണ് എന്ന് എഡ്മണ്ട്‌സ് സി എന്‍ എന്നോട് പറഞ്ഞു. സമയമെടുത്ത് ചര്‍ച്ചകള്‍ തുടരുക അവര്‍ക്കു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
യുക്രെയ്‌നില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാമോ എന്ന കണക്കുകൂട്ടലില്‍ മാറ്റം വരുത്തുമ്പോഴാണ് റഷ്യ സത്യത്തില്‍ ചര്‍ച്ചാമേശയിലേക്ക് വരികയെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയിന്‍ പ്രതിനിധികളുമായി ജനീവയില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉത്പാദകവും അര്‍ഥവത്തുമായ കൂടിക്കാഴ്ച നടന്നതായി പ്രതികരിച്ചു. ഇതുവരെ നടന്ന ഈ മുഴുവന്‍ പ്രക്രിയയിലെ ഏറ്റവും ഫലപ്രദമായ ചര്‍ച്ചയായിരുന്നു ഇതെന്നും റൂബിയോ പറഞ്ഞു.
