ഇറാന്റെ പുതിയ പരമോന്നത നേതാവിന് അഭിനന്ദനം; ഇറാനോടൊപ്പം നിലകൊള്ളുമെന്ന് റഷ്യ

ഇറാന്റെ പുതിയ പരമോന്നത നേതാവിന് അഭിനന്ദനം; ഇറാനോടൊപ്പം നിലകൊള്ളുമെന്ന് റഷ്യ


ക്രെംലിൻ:  ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്തബ ഖമനെയിയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ അഭിനന്ദനം അറിയിച്ചു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനെയിയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനെയി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് പുട്ടിൻ പറഞ്ഞു. കഠിനമായ പരീക്ഷണങ്ങളുള്ള ഈ കാലഘട്ടത്തിൽ ഇറാനിയൻ ജനങ്ങളെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇറാനുമായി റഷ്യയുടെ ബന്ധം തുടരുമെന്നും രാജ്യത്തിന് പിന്തുണ തുടർന്നും നൽകുമെന്നും പുട്ടിൻ വ്യക്തമാക്കി. ഇറാനിയൻ ജനങ്ങളോടുള്ള ഐക്യദാർഢ്യവും പിന്തുണയും വീണ്ടും ഉറപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാന്റെ പുതിയ നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടാണ് റഷ്യ ഈ നിലപാട് അറിയിച്ചതെന്ന് ക്രെംലിൻ വ്യക്തമാക്കി.