പുടിനും പെസെഷ്‌കിയനും ടെലിഫോണില്‍ ചര്‍ച്ച നടത്തി

പുടിനും പെസെഷ്‌കിയനും ടെലിഫോണില്‍ ചര്‍ച്ച നടത്തി


മോസ്‌കോ: ഇസ്ലാമാബാദില്‍ നടന്ന യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇറാനിയന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയനുമായി ടെലിഫോണില്‍ സംസാരിച്ചു. ഇസ്ലാമാബാദില്‍ നടന്ന ഇറാന്‍- യു എസ് ചര്‍ച്ചകള്‍ പുടിന്‍ വിലയിരുത്തി. സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന മിഡില്‍ ഈസ്റ്റില്‍ മധ്യസ്ഥത വഹിക്കാനും സ്ഥിരതയും സമാധാനവും കൊണ്ടുവരാനും രംഗത്തിറങ്ങാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തുവെന്ന് ക്രെംലിന്‍ പറഞ്ഞു.

സംഘര്‍ഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതല്‍ സുഗമമാക്കുന്നതിനും മിഡില്‍ ഈസ്റ്റില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനുമുള്ള തന്റെ സന്നദ്ധത വ്ളാഡിമിര്‍ പുടിന്‍ ഊന്നിപ്പറഞ്ഞുവെന്ന് ക്രെംലിന്‍ വ്യക്തമാക്കി.