ഇറാനില്‍ വീണ്ടും പ്രതിഷേധം

ഇറാനില്‍ വീണ്ടും പ്രതിഷേധം


ടെഹ്‌റാന്‍: ഇറാനില്‍ ആയത്തുള്ള അലി ഖമെയ്‌നിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമായി. യു എസ് ഇറാനു നേരെ ആക്രമണം നടത്തിയാല്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കി.

ടെഹ്‌റാനെ ആക്രമിക്കാന്‍ വാഷിങ്ടണ്‍ തീരുമാനിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പു നല്‍കി. അമേരിക്ക തങ്ങള്‍ക്കെതിരെ ബലപ്രയോഗം നടത്തിയാല്‍ ഇറാന്‍ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിടുമെന്നും ഒരു അഭിമുഖത്തില്‍ ലാരിജാനി പറഞ്ഞു.

ഇതിനിടെ ഖമെയ്‌നിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പല ലോകത്തിന്റെ വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. മ്യൂണിക്ക്, ലോസ് ആഞ്ചലസ്, ടൊറന്റോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. ടെല്‍ അവീവ്, ലിസ്ബണ്‍, സിഡ്‌നി, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവിയുടെ നേതൃത്വത്തില്‍ മ്യൂണിക്കില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അഴിമതി നിറഞ്ഞതും അടിച്ചമര്‍ത്തുന്നതുമായ കുട്ടികളെ കൊല്ലുന്ന ഭരണകൂടത്തിന് വിപരീതമായി ഇറാനില്‍ നമ്മള്‍ എത്ര മഹത്തായ ഒരു രാഷ്ട്രമാണെന്ന ലോകത്തിനു മുന്നില്‍ തെളിയിക്കും എന്ന് പ്രതിഷേധ യോഗത്തില്‍ പഹ്‌ലവി പറഞ്ഞു. ലോസ് ആഞ്ചലസില്‍ പഹ്‌ലവിയുടെ മകള്‍ നൂര്‍ പഹ്‌ലവി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.