ഫിലിപ്പീന്‍സില്‍ 6.7 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ഫിലിപ്പീന്‍സില്‍  6.7 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല


മനില: ഫിലിപ്പീന്‍സില്‍ ബുധനാഴ്ച (ജനുവരി 7) ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കല്‍ സര്‍വേ (USGS)യുടെ റിപ്പോര്‍ട്ട് പ്രകാരം, റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയുള്ള ഭൂകമ്പമാണ് ബകുലിന്‍ നഗരത്തില്‍ നിന്ന് ഏകദേശം 68 കിലോമീറ്റര്‍ കിഴക്കായി കടലിനടിയില്‍ ഉണ്ടായത്. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണ്.

ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ക്കും തുടര്‍ചലനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഫിലിപ്പീന്‍സ് അഗ്‌നിപര്‍വത-ഭൂകമ്പ നിരീക്ഷണ കേന്ദ്രമായ ഫിവോള്‍ക്‌സ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ ആളപായമോ വന്‍ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും ഫിവോള്‍ക്‌സ് അറിയിച്ചു.