നോമ്പുകാലത്ത് പ്രാര്‍ഥനയോടെയും കാരുണ്യത്തോടെയും ജീവിതം നയിക്കണം: മാര്‍പാപ്പ

നോമ്പുകാലത്ത് പ്രാര്‍ഥനയോടെയും കാരുണ്യത്തോടെയും ജീവിതം നയിക്കണം: മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് പ്രാര്‍ഥനയോടെയും കാരുണ്യത്തോടെയും ജീവിതം മുന്നോട്ടു നയിക്കണമെന്ന് ലിയോ മാര്‍പാപ്പ. ത്രികാല പ്രാര്‍ഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. നോമ്പുകാലത്ത് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെല്‍ഫോണുകളും കുറച്ചു നേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ദൈവവചനത്തെ നമ്മുടെ ഹൃദയത്തില്‍ ചേര്‍ത്ത് നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം കേള്‍ക്കാം.

നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവര്‍, പ്രായമായവര്‍, ദരിദ്രര്‍, രോഗികള്‍ എന്നിവര്‍ക്കായി നമുക്ക് സമയം നീക്കി വയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാല്‍ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കു വയ്ക്കാന്‍ നമുക്കു കഴിയുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.