വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യത്വ വിരുദ്ധ കാഴ്ചപ്പാടുകളെ സാധാരണവത്കരിക്കുന്നതാണെന്നും ബൈബിളിലെ ബാബേൽ ഗോപുരം പോലെ ഭീഷണിയാണെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ചിലരുടെ കൈകളിലേക്ക് മാത്രമെത്തിക്കുന്ന ഡിജിറ്റൽ ശക്തികളുടെ അപാരമായ കേന്ദ്രീകരണം ചെറുക്കണമെന്നും പുതിയ ചാക്രിക ലേഖനത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ലോകം കൂടുതൽ കാര്യക്ഷമതയിലേക്ക് കുതിക്കുമ്പോൾ മനുഷ്യർ വെറും പല്ലുകളായി ചുരുങ്ങുമെന്നതാണ് ഇതിന്റെ അപകടാവസ്ഥയെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
എ.ഐ സാങ്കേതിക വിദ്യ വികസിക്കുമ്പോൾ മനുഷ്യവർഗം നേരിടാൻപോകുന്ന തെരഞ്ഞെടുപ്പുകളെ കുറിച്ച് ബൈബിളിലെ രണ്ട് ചിത്രങ്ങളാണ് മാർപാപ്പ ചൂണ്ടിക്കാട്ടുന്നത്. സാങ്കേതിക വിദ്യയോട് അതെ, അല്ലെങ്കിൽ ഇല്ല എന്നതല്ല, മറിച്ച് ബാബേൽ നിർമ്മിതിക്കോ ജെറുസലേം പുനർനിർമ്മാണത്തിനോ ഇടയിലാണ് പ്രാഥമിക തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറയുന്നു.
ബൈബിളിൽ ബാബേൽ ഗോപുരം എന്നത് മുകളിൽ നിന്ന് താഴേക്ക് ഗംഭീരമായ ഒരു പദ്ധതിയെ പ്രതീകപ്പെടുത്തുന്നു. അവിടെ തീരുമാനങ്ങൾ ലാഭം, അഭിമാനം, ഏകീകൃതവത്കരണത്തിനുള്ള പ്രേരണ എന്നിവയാൽ നയിക്കപ്പെടുന്നതാണ്. എന്നാൽ ജെറുസലേമിന്റെ പുനർനിർമ്മാണം എന്ന് പറയുന്നത് വൈവിദ്ധ്യമാർന്ന ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും അവയിൽ സാഹോദര്യവും സഹവർത്തിത്തവും സ്ഥാപിക്കുകയും ചെയ്യുന്നതാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബൈബിളിലെ ബാബേൽ ഗോപുരം പോലെ ഭീഷണിയെന്ന് മാർപാപ്പ
