അമേരിക്ക-ഇറാൻ ചർച്ചകൾക്ക് വീണ്ടും വേദിയാകാൻ പാകിസ്താൻ; വെടിനിർത്തൽ അവസാനിക്കും മുമ്പ് രണ്ടാംഘട്ട ശ്രമം

അമേരിക്ക-ഇറാൻ ചർച്ചകൾക്ക് വീണ്ടും വേദിയാകാൻ പാകിസ്താൻ; വെടിനിർത്തൽ അവസാനിക്കും മുമ്പ് രണ്ടാംഘട്ട ശ്രമം


ഇസ്ലാമാബാദ്:  അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് വീണ്ടും വേദിയാകാൻ പാകിസ്താൻ മുന്നോട്ട് വന്നതായി വിവരം. വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ഇസ്ലാമാബാദിൽ രണ്ടാംഘട്ട ചർച്ചകൾ സംഘടിപ്പിക്കാൻ പാകിസ്താൻ നിർദേശം നൽകിയതായി രണ്ടു ഉദ്യോഗസ്ഥർ അറിയിച്ചു. ഔദ്യോഗിക അനുമതിയില്ലാത്തതിനാൽ പേരൊന്നും വെളിപ്പെടുത്താതെയാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ ചർച്ചകൾ പാകിസ്താനിൽ തന്നെ നടത്തണമോ എന്നത് അമേരിക്കയും ഇറാനും തീരുമാനിക്കേണ്ടതുണ്ടെന്നും, മറ്റേതെങ്കിലും സ്ഥലത്തെക്കുറിച്ച് അവർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതനുസരിച്ചായിരിക്കും തുടർനടപടികളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആദ്യഘട്ട ചർച്ചകൾ അന്തിമ ധാരണയില്ലാതെ അവസാനിച്ചെങ്കിലും, അത് ഒറ്റത്തവണ ശ്രമമല്ലെന്നും തുടരുന്ന നയതന്ത്ര പ്രക്രിയയുടെ ഭാഗമാണെന്നും ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. അതിനാൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ചർച്ചകൾ നടക്കാനുള്ള സാധ്യതകൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു.