പുതിയ ഭീകരാക്രമണം ഇന്ത്യ-പാക് യുദ്ധത്തിലേക്ക്?; 2026 കൂടുതല്‍ അസ്ഥിരമാകുമെന്ന് അമേരിക്കന്‍ തിങ്ക് ടാങ്ക്

പുതിയ ഭീകരാക്രമണം ഇന്ത്യ-പാക് യുദ്ധത്തിലേക്ക്?; 2026 കൂടുതല്‍ അസ്ഥിരമാകുമെന്ന് അമേരിക്കന്‍ തിങ്ക് ടാങ്ക്


ന്യൂഡല്‍ഹി: 2026ല്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും സൈനിക ഏറ്റുമുട്ടലിലേക്ക് വഴുതിവീഴാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പ്രമുഖ അമേരിക്കന്‍ തിങ്ക് ടാങ്കായ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് (CFR). ഇന്ത്യയെ ലക്ഷ്യമിട്ടൊരു പുതിയ ഭീകരാക്രമണം, പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്ന സാഹചര്യത്തിലായിരിക്കും സംഘര്‍ഷത്തിന് തുടക്കമാകുക എന്നതാണ് CFR വിലയിരുത്തല്‍.

ഡിസംബര്‍ 18ന് പുറത്തിറക്കിയ വാര്‍ഷിക പ്രിവന്റീവ് പ്രയോരിറ്റീസ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. 2025 മെയ് മാസത്തില്‍ ഉണ്ടായ ചെറുതെങ്കിലും ഗുരുതരമായ സൈനിക പ്രതിസന്ധിക്ക് ശേഷം ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും, ഭീകരവാദം ഉള്‍പ്പെടെയുള്ള സംഘര്‍ഷകാരണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യ=പാക് സംഘര്‍ഷം: 'ടിയര്‍ II' ഭീഷണി

CFRയുടെ ആഗോള റിസ്‌ക് മാപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ടിയര്‍ II' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മിതമായ ആഘാതവും മിതമായ സാധ്യതയും ഉള്ള അപകടസാധ്യതകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കശ്മീരുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍, ഇരുരാജ്യങ്ങളിലെയും സൈനിക നവീകരണവും ആയുധശേഖരണവും, പരസ്പര അവിശ്വാസവും സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചെറുതായി തോന്നുന്ന ഒരു ഭീകരാക്രമണം പോലും പ്രതികാരനടപടികള്‍ക്കും തെറ്റായ കണക്കുകൂട്ടലുകള്‍ക്കും ഒടുവില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനും കാരണമാകാമെന്നും, ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇതിന് ഇന്ധനമാകുമെന്നും ഇഎഞ മുന്നറിയിപ്പ് നല്‍കുന്നു.

പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍: പുതിയ അസ്ഥിരത

2026ലെ സര്‍വേയില്‍ ടിയര്‍ III വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് പാക്കിസ്ഥാനും താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മിലുള്ള സായുധ സംഘര്‍ഷസാധ്യതയാണ്. അതിര്‍ത്തി സംഘര്‍ഷങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്നുവെന്നും, ഇത് ഇന്ത്യയിലേക്കും പരോക്ഷമായി പ്രതിഫലിക്കാമെന്നുമാണ് വിലയിരുത്തല്‍.

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍, അഫ്ഗാന്‍ പ്രദേശത്തിനുള്ളില്‍ പാക്കിസ്ഥാന്റെ പ്രതികാരാക്രമണങ്ങള്‍, ദുര്‍ബലമായ അതിര്‍ത്തി നിയന്ത്രണം എന്നിവ സംഘര്‍ഷത്തിന് ഇടയാക്കാമെന്ന് ഇഎഞ പറയുന്നു.

മിഡില്‍ ഈസ്റ്റ്: ഏറ്റവും അപകടകരമായ മേഖല

2026ലെ ആഗോള അപകടസാധ്യതകളുടെ കേന്ദ്രബിന്ദുവായി മിഡില്‍ ഈസ്റ്റിനെ ഇഎഞ വിശേഷിപ്പിക്കുന്നു. ഗാസയിലെ യുദ്ധം ശക്തമാകുന്നതും വെസ്റ്റ് ബാങ്കിലെ സംഘര്‍ഷം രൂക്ഷമാകുന്നതും അയല്‍രാജ്യങ്ങളിലേക്കുള്ള വ്യാപനസാധ്യതയും *ടിയര്‍ ക* ഭീഷണികളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേല്‍-ഇറാന്‍-ലെബനന്‍ ത്രികോണത്തില്‍ നേരിട്ടോ പരോക്ഷമായോ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത, ഹെസ്ബുല്ലയുടെ ഇടപെടല്‍, ഊര്‍ജ-സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ എന്നിവയാണ് ഏറ്റവും ഗുരുതരമായ ആശങ്കകള്‍.

റഷ്യ-ഉെ്രെകന്‍ യുദ്ധം തുടരും

റഷ്യ- ഉെ്രെകന്‍ യുദ്ധം 2026ലും തുടരുമെന്നാണു CFRന്റെ കണക്കുകൂട്ടല്‍. വന്‍തോതിലുള്ള പോരാട്ടങ്ങള്‍, ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍, റഷ്യയ്ക്ക് അനുകൂലമായ  ശ്രമങ്ങള്‍ എന്നിവ ഉണ്ടാകാം. ഊര്‍ജവിപണി, ആഗോള ഭക്ഷ്യസുരക്ഷ, നാറ്റോയുടെ ഐക്യം തുടങ്ങിയവയെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കിഴക്കന്‍ ഏഷ്യയില്‍ പുകമറ

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളും ആണവ പ്രവര്‍ത്തനങ്ങളും ടിയര്‍ I ഭീഷണിയായി തുടരുന്നു. തായ്‌വാനെ ചുറ്റിയുള്ള ചൈനയുടെ സമ്മര്‍ദ്ദം, ദക്ഷിണ ചൈനാ കടലില്‍ അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള സംഘര്‍ഷങ്ങള്‍ എന്നിവ ടിയര്‍ II അപകടസാധ്യതകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

സൈബര്‍ യുദ്ധവും ആഭ്യന്തര അസ്ഥിരതയും

അമേരിക്കന്‍ നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള വലിയ സൈബര്‍ ആക്രമണ സാധ്യതയും ടിയര്‍ I ഭീഷണികളിലുണ്ട്. വൈദ്യുതി, ആശയവിനിമയം, സാമ്പത്തിക മേഖലകള്‍ എന്നിവയെ ഇത് സാരമായി ബാധിക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആഭ്യന്തര രാഷ്ട്രീയ അക്രമങ്ങളും അമേരിക്കയുടെ സുരക്ഷാ കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെട്ടതായി CFR ചൂണ്ടിക്കാട്ടുന്നു.

2026: കൂടുതല്‍ അസ്ഥിരമായ ലോകം

ആഫ്രിക്കയിലെ സുഡാന്‍, സോമാലിയ, കോണ്‍ഗോ, സാഹെല്‍ മേഖലകളിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെങ്കിലും ആഗോള ശ്രദ്ധ കുറവായിരിക്കുമെന്ന് CFR വിലയിരുത്തുന്നു.

ആകെക്കുറച്ച്, 2026 മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ അക്രമവും വിഭജനവും നിറഞ്ഞ വര്‍ഷമാകുമെന്നും, സംഘര്‍ഷങ്ങള്‍ പരസ്പരം ശക്തിപ്പെടുത്തുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും CFR മുന്നറിയിപ്പ് നല്‍കുന്നു.