ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു


ജറുസലേം: ഇറാന്‍ ആക്രമിക്കുന്ന പക്ഷം തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍ സൈനിക നടപടികളിലേക്ക് കടക്കുമെന്ന് നെതന്യാഹു പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞതായാണ് ചൈനീസ് മാധ്യമമായ ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനെ നിരീക്ഷിച്ചു വരുകയാണെന്നും പഴയ സ്ഥിതിയിലേക്ക് ഇറാന് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.