ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു താന്‍ മരിച്ചോ പരിക്കേറ്റോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.
ജെറുസലേമിന് സമീപത്തെ ഒരു കഫേയില്‍ നിന്ന് എടുത്ത വീഡിയോയാണ് നെതന്യാഹു തന്റെ ടെലഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീഡിയോയില്‍ അദ്ദേഹം കാപ്പി കുടിക്കുമ്പോള്‍ സഹായിയുമായി സംസാരിക്കുന്നതും കാണാം.
വീഡിയോയില്‍ നെതന്യാഹുവിന്റെ സഹായി ഈ അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.
കാപ്പി കപ്പ് എടുത്തുകൊണ്ട് തനിക്ക് കാപ്പിയോട് വളരെ ഇഷ്ടമാണെന്നും അതുപോലെ തന്നെയാണ് ജനങ്ങളോടുള്ള സ്‌നേഹവും എന്നു പറയുന്നുണ്ട്. ഹീബ്രുവിലാണ് സംഭാഷണങ്ങള്‍.
ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ രണ്ട് പട്ടണങ്ങളും ഒരു ആശുപത്രിയും തുറമുഖവും സൈനിക താവളങ്ങളും നെതന്യാഹു സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അവിടങ്ങളില്‍ പ്രവേശനം വളരെ പരിമിതമായിരുന്നു. വീഡിയോകള്‍ പ്രധാനമന്ത്രിയുടെ ഓഫിസാണ് വിതരണം ചെയ്തത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി കഴിഞ്ഞ വ്യാഴാഴ്ച വീഡിയോ ലിങ്ക് വഴി നെതന്യാഹു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
