ഷാങ്ഹായ്: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്സിഒ)യില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയുടെ വ്ളാഡിമിര്‍ പുട്ടിന്‍, ചൈനയുടെ ഷി ജിന്‍പിംഗ് എന്നിവരുമായി സംസാരിക്കവെ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിനെ അവഗണിച്ചു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുമായി പുഞ്ചിരിയോ ഹസ്തദാനമോ ഉണ്ടായില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതുമില്ല.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി പുട്ടിനുമായി സംസാരിക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടയില്‍, റഷ്യന്‍ പ്രസിഡന്റുമായുള്ള ഷെരീഫിന്റെ വിചിത്രമായ ഹസ്തദാനത്തിന്റെ മറ്റൊരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
ഉച്ചകോടിയില്‍ നിന്നുള്ള ഈ ഹ്രസ്വ വീഡിയോ ക്ലിപ്പില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങും നടക്കുന്നത് കാണുന്ന വീഡിയോയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെരീഫ് പിന്നില്‍ നിന്ന് വരുന്നതും കൈകൊടുക്കാന്‍ പുട്ടിന്റെ അടുത്തേക്ക് ഓടുന്നതും കാണാം. പുട്ടിന്‍ കൈകൊടുക്കാന്‍ തിരിഞ്ഞപ്പോള്‍ ജിന്‍പിംഗ് ഷെരീഫിനെ തിരിഞ്ഞുനോക്കാതെ നടന്നുകൊണ്ടിരുന്നു.
മറ്റൊരു വീഡിയോയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി സംസാരിക്കുന്ന നരേന്ദ്ര് മോഡി ഷെരീഫിനെ കടന്നുപോകുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ആശംസയോ അംഗീകാരമോ പ്രതീക്ഷിച്ച് അവരെ നോക്കുന്നുണ്ടെങ്കിലും ഇരു നേതാക്കളും അദ്ദേഹത്തിന് ഒരു ശ്രദ്ധയും നല്‍കാതെ മുന്നോട്ട് പോകുന്നതാണ് കാണുന്നത്.