മെസിക്കെതിരെ ഏഴ് ദശലക്ഷം ഡോളറിന്റെ കരാര്‍ ലംഘന കേസ്

മെസിക്കെതിരെ ഏഴ് ദശലക്ഷം ഡോളറിന്റെ കരാര്‍ ലംഘന കേസ്


മയാമി: ഏഴ് ദശലക്ഷം ഡോളറിന്റെ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കെതിരേ മയാമിയിലെ ഇവന്റ് പ്രൊമോട്ടര്‍മാര്‍ കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ നിന്ന് മെസി വിട്ടുനിന്നതാണ് കേസിന് ആധാരം.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും മെസിക്കുമെതിരേ വിഡ് മ്യൂസിക് ഗ്രൂപ്പാണ് കേസ് ഫയല്‍ ചെയ്തത്. കരാര്‍ പ്രകാരം വെനസ്വേല, പ്യൂര്‍ട്ടോറിക്ക എന്നിവര്‍ക്കെതിരെ നടന്ന മത്സരങ്ങളില്‍ മെസി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമായിരുന്നു. എന്നാല്‍, വെനസ്വേലക്കെതിരായ മത്സരത്തില്‍ മെസി കളിക്കാനിറങ്ങിയില്ല.

മെസി ഇറങ്ങാത്തതു കാരണം തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മെസിയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ ഇതിനോട് പ്രതികരിച്ചിട്ടില്ല.