ദുബായ്: മലയാളി യുവാവ് ദുബായില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് കൊല്ലപ്പെട്ടത്. അടുത്ത മുറിയില്‍ താമസിക്കുന്നവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജസീലിന് കുത്തേറ്റതെന്നാണ് വിവരം.
ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് വരികയായിരുന്ന ജസീല്‍ ഇരുസംഘം തമ്മിലുള്ള സംഘര്‍ഷത്തില്‍ സമവായത്തിന് ശ്രമിക്കുകയായിരുന്നു. മലയാളി തന്നെയാണ് ജസീലിനെ കുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ജസീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
