തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനേയിയെ കൊലപ്പെടുത്തിയത് ശനിയാഴ്ച പുലര്‍ച്ചെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ. ഖംനേയിയുടെ ഓഫിസ് കെട്ടടത്തിലേക്ക് 30 ബോംബുകളാണ് തുടര്‍ച്ചയായി വര്‍ഷിച്ചതെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
ഖംനേയിയേയും കൂട്ടാളികളേയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രയേല്‍- യു എസ് ആക്രമണം. ആക്രമണ സമയത്ത് അലി ഖംനേയി തന്റെ ബങ്കറിന് പുറത്തായിരുന്നു. ഇന്റലിജന്‍ന്‍സ് ട്രാക്കിങ് സംവിധാനങ്ങള്‍ നിരീക്ഷിച്ച് ഓഫിസിലുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ബോംബ് വര്‍ഷിച്ചത്.
