ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസിനു നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
ജെറുസലേമിലെ നെതന്യാഹുവിന്റെ ഓഫിസില്‍ ആക്രമണത്തിന്റെ യാതൊരു സൂചനകളുമില്ലെന്ന് സമീപവാസികളെ ഉദ്ധരിച്ച് ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍മാരുടെ നിരീക്ഷണത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥര്‍, പൊലീസ്, അടിയന്തര പ്രവര്‍ത്തകര്‍ തുടങ്ങിയവയൊന്നും പരിസരത്ത് ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള റോഡുകളില്‍ ഗതാഗതം സാധാരണ നിലയില്‍ തുടരുന്നുണ്ടായിരുന്നു. പുകയോ കെട്ടിടത്തിന് നാശനഷ്ടമോ ഇല്ലായിരുന്നു.
