നെതന്യാഹുവിനെതിരെയുള്ള തുര്‍ക്കിയുടെ അറസ്റ്റ് വാറന്റ് ഇസ്രായേല്‍ പുച്ഛിച്ചു തള്ളി

നെതന്യാഹുവിനെതിരെയുള്ള തുര്‍ക്കിയുടെ അറസ്റ്റ് വാറന്റ് ഇസ്രായേല്‍ പുച്ഛിച്ചു തള്ളി


ടെല്‍ അവീവ്: വംശഹത്യ ആരോപിച്ച് ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാര്‍ക്കുമെതിരെ തുര്‍ക്കി പുറപ്പെടുവിച്ച അറസ്റ്റു വാറന്റിനെ പുച്ഛിച്ച് തള്ളി ഇസ്രയേല്‍. സ്വേച്ഛാധിപതിയുടെ ഏറ്റവും വലിയ പി ആര്‍ സ്റ്റണ്ട് എന്നാണ് ഇതിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ആരോപണങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ഇസ്രയേല്‍ പുറത്തിറക്കിയ മറുപടി പ്രസ്താവനയില്‍ പറയുന്നു.

നെതന്യാഹു ഉള്‍പ്പെടെ 37 പേരെ പ്രതി ചേര്‍ത്താണ് തുര്‍ക്കി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുര്‍ക്കി വ്യക്തമാക്കുന്നു.

അതേസമയം നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച തുര്‍ക്കിയുടെ നടപടിയെ ഹമാസ് സ്വാഗതം ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട പാലസ്തീന്‍ ജനതയ്ക്ക് വേണ്ടി നീതി, മനുഷ്യത്വം, സാഹോദര്യം എന്നീ മൂല്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായ തുര്‍ക്കിയുടെ നടപടി പ്രശംസനീയമാണെന്നും ഹമാസ് പ്രതികരിച്ചു.