വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ റഫയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ റഫയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു


ഗാസ: തെക്കന്‍ ഗാസ നഗരമായ റഫയില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് തിങ്കളാഴ്ച മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് മാധ്യമങ്ങള്‍ പറയുനന്ത്.

ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള ഗാസ സിറ്റിയില്‍ രണ്ട് വീടുകള്‍ ഇസ്രായേല്‍ വിമാനങ്ങള്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു.

ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത്

തുടര്‍ച്ചയായ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഭയം തേടിയ ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരമാണ് റഫ. ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഹമാസ് നേതാക്കളും ഇസ്രായേലുമായി വെടിനിര്‍ത്തല്‍ കരാറിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മണിക്കൂറുകള്‍ക്ക് മാത്രം അവശേഷിക്കവെയാണ് ഇസ്രായേല്‍ റഫയില്‍ ആക്രമണം ആരംഭിച്ചത്.
 
ചര്‍ച്ചയ്ക്കു മുമ്പായി ഞായറാഴ്ച (ഏപ്രില്‍ 28) എഎഫ്പിയോട് സംസാരിച്ച ഹമാസ് നേതാവ് ഇസ്രായേലിന്റെ ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പരിശോധിച്ച ശേഷം തങ്ങള്‍ക്ക് ''പ്രധാന പ്രശ്നങ്ങളൊന്നുമില്ല'' എന്ന് പറഞ്ഞിരുന്നു.

'ഇസ്രായേല്‍ പുതിയ തടസ്സങ്ങള്‍ ഉണ്ടാക്കുന്നില്ലാ എങ്കില്‍ അന്തരീക്ഷം പോസിറ്റീവ് ആണ്. നിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഹമാസ് സമര്‍പ്പിച്ച നിരീക്ഷണങ്ങളിലും അന്വേഷണങ്ങളിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥര്‍ക്ക് ഹമാസ് നല്‍കിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവും ഇസ്രായേലിന്റെ പ്രതികരണത്തിനൊപ്പം ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ഗാസ ചീഫ് ഖലീല്‍ അല്‍-ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചര്‍ച്ച ചെയ്യുമെന്ന് ഹമാസ് അധികൃതര്‍ ഞായറാഴ്ച പറഞ്ഞിരുന്നു.

റഫ അധിനിവേശത്തെക്കുറിച്ച് ഇസ്രായേല്‍ ഭീഷണി തുടരുന്നതിനാല്‍, അമേരിക്കയുടെ പിന്തുണയോടെ മധ്യസ്ഥര്‍, ഒരു ഇടപാടിന് അന്തിമരൂപം നല്‍കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

നെതന്യാഹുവിന് റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തെക്കിനെതിരായ തന്റെ നിലപാട് ബൈഡന്‍ ഞായറാഴ്ച ഇരുവരും നടത്തിയ സംഭാഷണത്തില്‍ ആവര്‍ത്തിച്ചിരുന്നു.

ശരിയായ മാനുഷിക പദ്ധതിയില്ലാതെ യുഎസ് സര്‍ക്കാര്‍ റഫ അധിനിവേശത്തെ പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.