ടെല്‍ അവിവ്: ഇറാന്റെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുചേരുമെന്ന് ഇസ്രായേല്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.
'അവര്‍ ചേരുമെന്നാണ് പ്രതീക്ഷ, പക്ഷേ ആരും അവരെ നിര്‍ബന്ധിക്കുന്നില്ലെന്നും അവര്‍ സ്വന്തം തീരുമാനം എടുക്കണമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
'അടുത്ത 24-48 മണിക്കൂറിനുള്ളില്‍ അറിയാന്‍ഡ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിക്കെതിരായ ഭീഷണികളെക്കുറിച്ച് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഉദേ്യാഗസ്ഥന്‍ പറയുന്നു: 'നെതന്യാഹു ആവശ്യപ്പെടുന്നതിനനുസരിച്ചാണ് കാറ്റ്‌സ് എപ്പോഴും തന്റെ പ്രസ്താവനകള്‍ നടത്തുന്നത്. അദ്ദേഹം അത് സ്വന്തമായി ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കുചേരുന്നത് സംബന്ധിച്ച യുഎസ് തീരുമാനം 24-48 മണിക്കൂറിനുള്ളില്‍ പ്രതീക്ഷിക്കുന്നുവെന്ന് ഇസ്രായേല്‍
