വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് യു,എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ കാര്യങ്ങളിൽ മുജ്തബ ഖമനയി സജീവമായി ഇടപെടുന്നതിന്റെ സൂചനകളുണ്ടെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കവെ റൂബിയോ വിശദീകരിച്ചു.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനേയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഫെബ്രുവരി 28 നുണ്ടായ ആക്രമണത്തിൽ മുജ്തബ ഖമനേയിക്ക് പരിക്കേറ്റിരുന്നു. അതിനിടെ യു.എസ് ആക്രമണത്തിൽ മുജ്തബ ഖമനേയിയും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു തള്ളിക്കൊണ്ടാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി രംഗത്തെത്തിയത്.
ഇറാനുമായി കരാറിലെത്തിച്ചേരുന്നതിൽ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധങ്ങൾ നീക്കുന്നതിന് ഇറാൻ ആണവ പദ്ധതികൾ പരിമിതപ്പെടുത്തണം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും അതിലെ കടന്നുപോകുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുജ്തബ ഖമനേയി ജീവനോടെയുണ്ട്? വെളിപ്പെടുത്തലുമായി മാർക്കോ റൂബിയോ
