തെഹ്‌റാന്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം അടുത്ത 24 മണിക്കൂറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസ്തുത തീരുമാനം എടുക്കുന്ന സംഘത്തിലെ ഒരു അംഗം പറഞ്ഞു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധപ്പെട്ട ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് അംഗമായ ഹുസൈന്‍ മുസാഫരി ഈ വിവരം അറിയിച്ചു.
88 തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാര്‍ അടങ്ങുന്ന ഈ സഭയ്ക്കാണ് രാജ്യത്തിന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അധികാരമുള്ളത്.
തെരഞ്ഞെടുപ്പ് നടപടിക്രമം തുടരുന്നതിനാല്‍ ജനങ്ങള്‍ അനാവശ്യമായ അനുമാനങ്ങളില്‍ ഏര്‍പ്പെടരുത് എന്നും ഹുസൈന്‍ മൊസഫ്ഫരി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
