ലോകശക്തികളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ തലകുനിക്കില്ലെന്ന് ഇറാന്‍

ലോകശക്തികളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ തലകുനിക്കില്ലെന്ന് ഇറാന്‍


തെഹ്‌റാന്‍: ലോകശക്തികളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ഇറാന്‍ തലകുനിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിലെ എല്ലാ ശക്തികളും അന്യായമായി തങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചാലും അവര്‍ക്കു മുമ്പില്‍ അടിയറവെക്കില്ലെന്നും പാരാലിംപിക് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ പെസേഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ യു എസ് എസ് ജെറാള്‍ഡ് ഫോര്‍ഡ് വിമാനവാഹിനി കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടന്നതായി ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇറാvd] വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി ഇറാനിലെ സംഘര്‍ഷത്തില്‍ ഇരകളായത് 3,117 പേരാണെന്നും അതില്‍ 200 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും പറഞ്ഞു. പ്രസ്തുത കണക്ക് കൃത്യമല്ലെന്ന് പറയുന്നവര്‍ തെളിവുകള്‍ പങ്കുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് അറാഘ്ചി പ്രസ്താവന നടത്തിയത്. പ്രതിഷേധങ്ങള്‍ക്കിടെ 32000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. 

യു എന്‍ മനുഷ്യാവകാശ പ്രത്യേക റാപ്പോര്‍ട്ടര്‍ മയി സാറ്റോ പറയുന്നതു പ്രകാരം ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാം. പിടിക്കപ്പെട്ടവരുടെയും കാണാതായവരുടെയും സ്ഥിതിയും അപകടവും ഇറാന്റെ അധികൃതര്‍ വിവരിക്കാന്‍ ആവശ്യപ്പെട്ട് 30 വിദേശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയുമായി കഴിഞ്ഞ വെള്ളിയാഴ്ച രംഗത്തുവന്നു. ഇവരില്‍ കുട്ടികള്‍, വ്യത്യസ്ത സമുദായങ്ങളും മതങ്ങളും ഉള്‍പ്പെടുന്ന സാധാരണ ജനങ്ങള്‍, അഫ്ഗാന്‍ പൗരന്മാര്‍, നിയമജ്ഞര്‍, ചികില്‍സകര്‍, മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

അറാഘ്ചി ഒരു യു എസ് ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ ആണവ പരിപാടിക്ക് സൈനിക പരിഹാരമില്ലെന്നും നയതന്ത്രപരമായ പരിഹാരം കൈവരിക്കാന്‍ എളുപ്പം സാധിക്കും എന്നുമാണ് പറഞ്ഞത്. 

മധ്യപൂര്‍വേഷ്യയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം രണ്ട് വിമാനവാഹക കപ്പലുകള്‍, പത്തിരുപതോളം യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ അവശ്യവുമായതല്ല, ഉപകാരപ്രദവുമല്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.