സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ യു എസിനെ അനുവദിച്ചാല്‍ പ്രതികരിക്കുമെന്ന് റുമാനിയയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ യു എസിനെ അനുവദിച്ചാല്‍ പ്രതികരിക്കുമെന്ന് റുമാനിയയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്


തെഹ്‌റാന്‍: ഇറാനെതിരായ സൈനിക നടപടികള്‍ക്കായി അമേരിക്കയ്ക്ക് തങ്ങളുടെ ഭൂപ്രദേശത്തെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ രാഷ്ട്രീയപരമായും നിയമപരമായും പ്രതികരിക്കുമെന്ന് ഇറാന്‍ റുമാനിയയ്ക്ക് മുന്നറിയിപ്പ് നല്‍കി.

പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈല്‍ ബഗെയിയാണ് ഇക്കാര്യം പറഞ്ഞത്. മറ്റ് രാജ്യങ്ങള്‍ ഈ യുദ്ധത്തില്‍ പങ്കാളികളാകാതിരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.

ഇത്തരം നടപടി അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കാനാവില്ലെന്നും അതിനാല്‍ അതിന്റെ അന്താരാഷ്ട്ര ഉത്തരവാദിത്വം റുമാനിയയ്ക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.