ടെഹ്‌റാന്‍: കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച് യു.എസ്. ഇറാൻ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണങ്ങളെ യു.എസ് സൈന്യം ശക്തമായി പ്രതിരോധിച്ചതായും ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബഹ്റിനിലെ യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തും മറ്റൊരു വ്യോമത്താവളത്തിലും ആക്രമണം നടത്തിയ ഇറാൻ റവലൂഷനറി ഗാർഡിന്റെ അവകാശവാദം യു.എസ് സൈന്യം നിഷേധിച്ചു. ഗൾഫ് മേഖലയിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ അയച്ചെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്തെത്തിയില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
കുവൈറ്റിലെയും ബഹ്റിനിലെയും ഇറാന്റെ മിസൈൽ ആക്രമണം: തിരിച്ചടിച്ച് യു.എസ്
