അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കും മംഗോളിയന്‍ പടയ്ക്കും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രംപിനോട് ഇറാന്‍

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കും മംഗോളിയന്‍ പടയ്ക്കും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രംപിനോട് ഇറാന്‍


തെഹ്‌റാന്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍. യു എസുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ടെന്നാണ് ഇറാന്റെ നിലപാട്. യു എസുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഉടനെ നിര്‍ത്തിവയ്ക്കാനും ഇറാന്‍ തീരുമാനിച്ചു.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാത്ത പക്ഷം മുഴുവന്‍ നാഗരികതയെയും അവസാനിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കും മംഗോളിയന്‍ പടയ്ക്കു പോലും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഇറാന്റെ മറുപടി.

കീഴടങ്ങുന്ന തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഇറാന്‍ വ്യക്തമാക്കി.