തെഹ്‌റാന്‍: സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍. ഒമാന്‍ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുക, ഭാവിയില്‍ ആക്രമണം ഉണ്ടാകില്ലെന്ന രാജ്യാന്തര ഉറപ്പ് നല്‍കുക, രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറ്റം ഉണ്ടാകരുത് എന്നീ ഉപാധികളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
അതിനിടെ യുദ്ധത്തില്‍ അമേരിക്ക ജയിച്ചുവെന്നും എന്നാല്‍ ദൗത്യം പൂര്‍ത്തികരിക്കാന്‍ സൈന്യം തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ നൂറുകണക്കിന് ചരക്കു കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ ഇന്ത്യന്‍ കപ്പലുകളാണ് കൂടുതലുള്ളത്. ഇതില്‍ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്.
പുഷ്പക, പരിമള്‍ എന്നി ഇന്ത്യന്‍ കപ്പലുകള്‍ക്കാണ് അനുമതി.
