തെഹ്‌റാന്‍: അമേരിക്ക മുന്നോട്ടുവച്ച താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളി. പാക്കിസ്ഥാന്‍ മുഖേനയാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താത്കാലിക വെടിനിര്‍ത്തലിന് തെഹ്‌റാന്‍ തയ്യാറല്ലെന്നും യുദ്ധത്തിന് പൂര്‍ണമായി അന്ത്യം ആവശ്യമാണെന്നുമാണ് ഇറാന്‍ പറയുന്നത്.
വെടിനിര്‍ത്തലിനു വേണ്ടി ഹൊര്‍മുസ് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ലെബനനിലും ഗാസയിലും സംഘര്‍ഷം പുന:രാരംഭിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഹൊര്‍മുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ നിയന്ത്രണം അംഗീകരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇറാന്‍ നിബന്ധന വച്ചിട്ടുണ്ട്.
