ഇസ്രായേല്‍, യു എസ് അംബാസഡര്‍മാരെ പുറത്താക്കുന്ന രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് യാത്രാനുമതി നല്‍കാമെന്ന് ഇറാന്‍

ഇസ്രായേല്‍, യു എസ് അംബാസഡര്‍മാരെ പുറത്താക്കുന്ന രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് യാത്രാനുമതി നല്‍കാമെന്ന് ഇറാന്‍


തെഹ്‌റാന്‍: ഇസ്രായേലിന്റെയും അമേരിക്കയുടെയും അംബാസഡര്‍മാരെ പുറത്താക്കുന്ന അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) അറിയിച്ചു. ഇറാന്റെ സര്‍ക്കാര്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പാണ് ഈ പ്രസ്താവന പുറത്തുവന്നത്.

അതേസമയം കടല്‍ ഗതാഗതം നിലച്ചതില്‍ ഇറാന്‍ ഉത്തരവാദിയല്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.