പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഇറാന്‍

പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഇറാന്‍


ടെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഇറാന്‍ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. 

കീഴടങ്ങാത്ത പക്ഷം കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മേധാവി അറിയിച്ചു. ദേശീയ പൊലീസ് മേധാവി അഹ്മദ് റെസ് റാദര്‍ ഇക്കാര്യം പറഞ്ഞതായി എ എഫ് പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

രാജ്യത്തെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഇറാനിയന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. ഡിസംബര്‍ 28നാണ് പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തില്‍ 5,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ അവകാശവാദം.