ടെഹ്രാൻ: അമേരിക്കൻ സൈനിക താവളങ്ങളിലേക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇറാൻ 24 ബില്യൺ ഡോളർ മൂല്യമുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഖത്തറിൽ നടക്കുന്ന ചർച്ചകൾക്കിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വീണ്ടും കടുത്ത സംഘർഷാവസ്ഥയിലേക്കാണ് നീങ്ങുന്നത്. പുതിയ സൈനിക ആക്രമണങ്ങളും ഡ്രോൺ തടയൽ നടപടികളും പ്രതികാര ഭീഷണികളും പശ്ചാത്തലത്തിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്.
അമേരിക്കയുടെ പരസ്പരവിരുദ്ധ സമീപനങ്ങളാണ് നിർണായക ചർച്ചകളെ ദുർബലപ്പെടുത്തുന്നത് എന്നാണ് ഇറാന്റെ നിലപാട്. അതേസമയം നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്നും ഇറാൻ വ്യക്തമാക്കുന്നു.
ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന അമേരിക്കൻ ഭരണകൂടം ഒരുവശത്ത് സാമ്പത്തിക ഉപരോധവും സമ്മർദ്ദവും തുടരുമ്പോൾ മറുവശത്ത് സൈനിക നടപടികളും ശക്തമാക്കുകയാണ്.
ഖത്തറിൽ നടക്കുന്ന ചർച്ചകൾ അമേരിക്ക-ഇറാൻ ബന്ധത്തിന്റെ ഭാവി നിർണയിക്കമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ സംബന്ധിച്ച തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
പുതിയ സാഹചര്യങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും വലിയ സംഘർഷ സാധ്യത ഉയർത്തുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
