കുവൈത്തിൽ അമേരിക്കൻ സൈനിക വിമാനം അടിയന്തര സാഹചര്യം നേരിട്ടെന്ന് ഇറാൻ മാധ്യമങ്ങൾ

കുവൈത്തിൽ അമേരിക്കൻ സൈനിക വിമാനം അടിയന്തര സാഹചര്യം നേരിട്ടെന്ന് ഇറാൻ മാധ്യമങ്ങൾ


കുവൈത്ത്:  പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിനിടെ അമേരിക്കൻ സൈനിക ചരക്ക് വിമാനത്തിന് കുവൈത്തിൽ അടിയന്തരാവസ്ഥ നേരിട്ടെന്ന റിപ്പോർട്ടുമായി ഇറാൻ മാധ്യമങ്ങൾ. വെള്ളിയാഴ്ച (മാർച്ച് 27) പുറത്തുവന്ന വിവരങ്ങൾ പ്രകാരം, അമേരിക്കൻ സൈന്യത്തിന്റെ ചരക്ക് വിമാനമായ ബോയിംഗ് C17 ഗ്ലോബ്മാസ്റ്റർ III അടിയന്തര കോഡ് പ്രക്ഷേപണം ചെയ്തതായി പറയുന്നു.

കുവൈത്തിൽ നിന്ന് പറന്നുയർന്ന് ഓപ്പറേഷൻ മേഖലയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിമാനത്തിൽ പ്രശ്‌നമുണ്ടായതെന്നാണ് റിപ്പോർട്ട്. '7700' എന്ന അടിയന്തര കോഡ് വിമാനത്തിൽ നിന്ന് പ്രക്ഷേപണം ചെയ്തതായും ഇത് അടിയന്തരമായി ഇറങ്ങേണ്ട സാഹചര്യം സൂചിപ്പിക്കുന്നതാണെന്നും ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി അറിയിച്ചു.

എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യുദ്ധ പശ്ചാത്തലത്തിൽ ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നത് മേഖലയിലെ ആശങ്ക കൂടുതൽ വർധിപ്പിക്കുകയാണ്.